ശശി തരൂരിന്റെ വീട്ടുപടിക്കല്‍ സ്വിഗ്ഗിയുടെ അപ്രതീക്ഷിത സമ്മാനം; കാണമായത് ഈ വൈറല്‍ പോസ്റ്റ്
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലായത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എംപിയുടെ ഒരു പോസ്റ്റ് ആയിരുന്നു. ദക്ഷിണേന്ത്യന്‍ വിഭവമായ ഇഡ്ഡലിയെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ എക്സില്‍ പോസ്റ്റിട്ടതിന് ശശി തരൂര്‍ നല്കിയ മറുപടിയാണ് ശ്രദ്ധേയമായത്. ഇപ്പോഴിതാ ശശി തരൂരിന്റെ പോസ്റ്റ് വൈറലായതിനു പിന്നാലെ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി നല്കിയ ചൂടുള്ള സമ്മാനമാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ആവി പറക്കുന്ന ചൂടന്‍ ഇഡ്ഡലികളാണ് ശശി തരൂരിന്റെ വീട്ടുപടിക്കല്‍ സ്വിഗ്ഗി ജീവനക്കാര്‍ സംഘമായി എത്തിച്ചത്.
ഇഡ്ഡലിയെ ആവി പറക്കുന്ന ദുഃഖമെന്ന് സമൂഹ മാധ്യമത്തില്‍ വിമര്‍ശിച്ച ആള്‍ക്കുള്ള മറുപടിയായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ മനോഹരമായ ഇംഗ്ലീഷ് ഭാഷയിലായിരുന്നു വിമര്‍ശനം. എംഎഫ് ഹുസൈന്റെ പെയിന്റിങ്, ബീഥോവന്റെ സിംഫണി, ടാഗോറിന്റെ സംഗീതം, സച്ചിന് ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി എന്നിവയുമായാണ് ഇഡ്ഡലിയെ ശശി തരൂര്‍ താരതമ്യം ചെയ്തത്.

ഇഡ്ഡലി ഉദാത്തമായ ഒരു സൃഷ്ടിയാണെന്നും അരിയുടെയും ഉഴുന്നിന്റെയും ലോലമായ ശകലം ആണെന്നുമാണ് പാലക്കാട് വേരുകള്‍ ഉള്ള ശശി തരൂര്‍ കുറിച്ചത്. വിമര്‍ശിച്ചയാള്‍ ഒരിക്കലും നല്ല ഇഡ്ഡലി കഴിച്ചിട്ടില്ല എന്നത് വ്യക്തമായെന്നും ശശി തരൂര്‍ പരിഹസിച്ചു. നല്ലൊരു ഇഡ്ഡലി ഒരു മേഘം പോലെ, അല്ലെങ്കില്‍ ഒരു മന്ത്രണം പോലെ, മനുഷ്യ നാഗരികതയുടെ പൂര്‍ണതയെക്കുറിച്ചുള്ള സ്വപ്നം പോലെ... എന്നിങ്ങനെയാണ് ഇഡ്ഡലിയെ തന്റെ പോസ്റ്റില്‍ തരൂര്‍ പുകഴ്ത്തുന്നത്. ഇഡ്ഡലിയെ മോശമെന്ന് പറയുന്നത് ദക്ഷിണേന്ത്യന്‍ സംസ്കാരത്തിന്റെ നേട്ടങ്ങളെ വിലമതിക്കാത്തതു കൊണ്ടാണെന്നും നിങ്ങളോടെനിക്ക് സഹതാപം മാത്രമേയുള്ളൂവെന്നും തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്റര്‍നെറ്റില്‍ നിരവധി പേരാണ് ശശി തരൂരിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. ശശി തരൂരിന്റെ കാവ്യാത്മകമായ മറുപടി സ്വിഗ്ഗിയുടെ ശ്രദ്ധയിലും എത്തി. പോസ്റ്റിനുള്ള സമ്മാനമായി പ്രദേശത്തെ ഏറ്റവും നല്ല ഇഡ്ഡലികള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കാനും കമ്പനി തീരുമാനിച്ചു.
കഴിഞ്ഞ ദിവസം സ്വിഗ്ഗി ജീവനക്കാരും ഡെലിവറി ഏജന്റുമാരും സംഘമായി ശശി തരൂരിന്റെ വീട്ടുവാതുക്കല്‍ നല്ല ആവി പറക്കുന്ന ഇഡ്ഡലി പാഴ്സലുകളുമായി എത്തി. പാര്‍ലമെന്റ് എംപി യോടൊപ്പം ജീവനക്കാര്‍ നില്ക്കുന്ന ചിത്രം സിഗ്ഗി തന്നെ എക്സില്‍ പങ്കിടുകയും ചെയ്തു. ഹിന്ദിയില്‍ ഒരു കുറിപ്പും ഒപ്പം ഉണ്ടായിരുന്നു
മേഖലയിലെ ഏറ്റവും മികച്ച ഇഡ്ഡലി തന്നെ ശശി തരൂര്‍ജിക്ക് നല്കാന് കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നതില്‍ ഞങ്ങളുടെ ടീം വിജയിച്ചുവെന്നും പാചക കലയുടെ ഈ സമാനതകളില്ലാത്ത അത്ഭുതങ്ങള്‍ അദ്ദേഹത്തെ പരമമായ ആനന്ദത്തിന്റെ അവസ്ഥയിലേക്ക് എത്തിച്ചെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' - കമ്പനി എക്സില്‍ കുറിച്ചു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications