നീന്തല്‍ക്കുളം, ജക്കൂസി, മിനി ബാര്‍; ഫൈവ് സ്റ്റാര്‍ ഹോട്ടലല്ല, ഇത് ഒരു ആര്‍ടിഒയുടെ കൊട്ടാരം
ഭോപ്പാല്‍: നീന്തല്‍ക്കുളം, ജക്കൂസി, മിനി ബാര്‍..ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് നിങ്ങള്‍ക്ക് തോന്നും. എന്നാല്‍ - ഇത് ഒരു 5-നക്ഷത്ര റിസോര്‍ട്ടിന്റെ വിവരണമല്ല, മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൊട്ടാരത്തിന്റെ പല ആഡംബര സവിശേഷതകളില്‍ ഒന്നാണ്. 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ബംഗ്ലാവില്‍ ഒരു ഹോം തിയറ്ററും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ആവശ്യത്തിനായി പ്രത്യേക ഓഫീസും പണികഴിപ്പിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ അസിസ്റ്റന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സന്തോഷ് പാലിന്റെ വീടിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജബല്‍പൂരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആഡംബര സൗകര്യങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നടത്തിയ റെയ്ഡില്‍ 15 ലക്ഷം രൂപ, വിലകൂടിയ ആഭരണങ്ങള്‍, ആഡംബര കാറുകള്‍ എന്നിവ കണ്ടെത്തി. കൂടാതെ നാല് വീടുകള്‍, ഒരു ഫാം ഹൗസ് എന്നിവയും ഇയാളുടെ പേരിലുണ്ട്. പോളിന്റെ ഭാര്യ രേഖ അദ്ദേഹത്തിന്റെ ഓഫീസിലെ ക്ലാര്‍ക്കാണ്. വരുമാന സ്രോതസ്സുകളെ അപേക്ഷിച്ച് ദമ്പതികള്‍ക്ക് 650 ശതമാനം ആസ്തി കൂടുതലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

മധ്യപ്രദേശിലെ ആര്‍ടിഒ ഓഫീസിലാണ് സന്തോഷ് പാല് ജോലി ചെയ്യുന്നത്. ഭാര്യ രേഖയും ഇതേ ഓഫീസില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ്. വരുമാനത്തില്‍ കൂടുതല്‍ ആസ്തി കൂട്ടിയതായി ആരോപണം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇന്നലെ റെയ്ഡ് നടത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടിനുള്ളിലെ ആഡംബരം കണ്ട് ഉദ്യോഗസ്ഥര്‍ തന്നെ ഞെട്ടിപ്പോയി.

സന്തോഷ് പോളിന്റെ വീട്ടില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രാഥമിക അന്വേഷണത്തില്‍ 300 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടെടുത്തു. ദമ്പതികള്‍ അവരുടെ വരുമാനത്തേക്കാള്‍ 650% കൂടുതല്‍ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തി. തുടര്‍ന്ന് പോലീസ് എല്ലാം പിടിച്ചെടുത്തു.

4 വര്‍ഷമായി ജബല്‍പൂര്‍ ആര് ടി ഒ ഓഫീസില്‍ ജോലി ചെയ്യുകയാണ് സന്തോഷ് പോള്‍. അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഓട്ടോ ഡ്രൈവര്‍മാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരെ കേസെടുത്ത് റെയ്ഡ് നടത്തിയിരുന്നു.
-
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications