കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര പന്നിപ്പനി ഭീതിയില്‍

  • By Aiswarya
Google Oneindia Malayalam News

മഹാരാഷ്ട്ര പന്നിപ്പനി ഭീതിയില്‍
മുംബൈ: മഹാരാഷ്ട്ര പന്നി ഭീതിയില്‍. പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം അമ്പതു കവിഞ്ഞു. വെള്ളിയാഴ്ച മാത്രം എട്ടുപേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് പന്നിപ്പനി മൂലം മരണപ്പെടുന്നവരുടെ എണ്ണം 51 ആയി.

എച്ച്1 എന്‍1 വൈറസുകളാണ് പന്നിപ്പനി ഉണ്ടാക്കാന്‍ കാരണമാവുന്നത്. പനി, തൊണ്ടവേദന,ശരീര വേദന എന്നിവയാണ് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍.

swine-flu

ഒരു മാസത്തിനിടെ 352 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 56 പുതിയ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. വിവിധ ആശുപത്രികളിലായി 145 പേര്‍ ചികിത്സയിലുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. അതിനാല്‍ തന്നെ രോഗബാധിതരുടെ എണ്ണം കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ്.

English summary
The death toll due to swine flu in Maharashtra has risen to 51 as eight more patients succumbed to the H1N1 virus on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X