ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പന്നിപ്പനി ഭീതിയില്‍
ദില്ലി: രാജ്യത്ത് പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. രണ്ടു മാസത്തിനിടെ 585 പേരാണ് പന്നിപ്പനി മൂലം മരിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീവയാണു പന്നിപ്പനിയുടെ പിടിയിലകപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 12 മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്താകമാനം നൂറിലേറെ പേരാണു പനി ബാധിച്ചു വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഈ വര്‍ഷം ഇതുവരെ 8,423 പേര്‍ക്കാണു പന്നിപ്പനി സ്ഥിരീകരിച്ചത്.

രാജസ്ഥാനില്‍ കഴിഞ്ഞ 15 നു 12 പേരാണ് എച്ച്1 എന്‍1 ബാധിച്ചു മരിച്ചത്. ഡല്‍ഹിയിലും തമിഴ്നാട്ടിലും രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ മരണനിരക്കു കുറവാണ്. രാജസ്ഥാനില്‍ ഇതുവരെ 176 പേരാണു പന്നിപ്പനി മൂലം മരിച്ചത്. ഇവിടെ 2,928 പേര് രോഗം ബാധിച്ചു ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദില്ലിയില്‍ 1,500 പേര്‍ക്കു രോഗം ബാധിച്ചപ്പോള്‍ ഏഴു പേര് മരണപ്പെട്ടു. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കോല്‍ക്കത്തയില്‍ ചൊവ്വാഴ്ച നാലു പേര്‍ക്കു കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇതോടെ 31 ആയി. രണ്ടു മരണങ്ങളാണ് ഇതുവരെ നഗരത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
മധ്യപ്രദേശില്‍ 76 പേര് ഒരു മാസത്തിനുള്ളില്‍ രോഗത്തിനു കീഴടങ്ങി. 415പേര് ചികില്‍സയിലാണ്. ഇതില്‍ 100ലധികംപേര്‍ മരിച്ചത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെയാണ്. രോഗം ബാധിച്ച് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് അലിഗഡ് സര്‍വകലാശാല താല്കാലികമായി അടച്ചു. പന്നിപ്പനി നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഊര്‍ജിതമാക്കി. ആവശ്യത്തിനു മരുന്നുകളും കൂടുതല്‍ പ്രതിരോധ ഉപകരണങ്ങളും രോഗം പടരുന്ന സ്ഥലങ്ങളിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications