കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പന്നിപ്പനി ഭീതിയില്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. രണ്ടു മാസത്തിനിടെ 585 പേരാണ് പന്നിപ്പനി മൂലം മരിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീവയാണു പന്നിപ്പനിയുടെ പിടിയിലകപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 12 മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്താകമാനം നൂറിലേറെ പേരാണു പനി ബാധിച്ചു വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഈ വര്‍ഷം ഇതുവരെ 8,423 പേര്‍ക്കാണു പന്നിപ്പനി സ്ഥിരീകരിച്ചത്.

swineflu

രാജസ്ഥാനില്‍ കഴിഞ്ഞ 15 നു 12 പേരാണ് എച്ച്1 എന്‍1 ബാധിച്ചു മരിച്ചത്. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ മരണനിരക്കു കുറവാണ്. രാജസ്ഥാനില്‍ ഇതുവരെ 176 പേരാണു പന്നിപ്പനി മൂലം മരിച്ചത്. ഇവിടെ 2,928 പേര്‍ രോഗം ബാധിച്ചു ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദില്ലിയില്‍ 1,500 പേര്‍ക്കു രോഗം ബാധിച്ചപ്പോള്‍ ഏഴു പേര്‍ മരണപ്പെട്ടു. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കോല്‍ക്കത്തയില്‍ ചൊവ്വാഴ്ച നാലു പേര്‍ക്കു കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇതോടെ 31 ആയി. രണ്ടു മരണങ്ങളാണ് ഇതുവരെ നഗരത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

മധ്യപ്രദേശില്‍ 76 പേര്‍ ഒരു മാസത്തിനുള്ളില്‍ രോഗത്തിനു കീഴടങ്ങി. 415പേര്‍ ചികില്‍സയിലാണ്. ഇതില്‍ 100ലധികംപേര്‍ മരിച്ചത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെയാണ്. രോഗം ബാധിച്ച് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് അലിഗഡ് സര്‍വകലാശാല താല്‍കാലികമായി അടച്ചു. പന്നിപ്പനി നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഊര്‍ജിതമാക്കി. ആവശ്യത്തിനു മരുന്നുകളും കൂടുതല്‍ പ്രതിരോധ ഉപകരണങ്ങളും രോഗം പടരുന്ന സ്ഥലങ്ങളിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി.

English summary
Swine flu has become a major health scare in India and is assuming serious proportions in the country with over 500 people succumbing to the fatal disease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X