കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനെ അകറ്റി നിര്‍ത്തി ടിആര്‍എസിനെ വാരിപ്പുണര്‍ന്ന് മുസ്ലിം ജനത

Google Oneindia Malayalam News

Recommended Video

cmsvideo
ടിആര്‍എസിന് കരുത്തായത് മുസ്ലിംവിഭാഗങ്ങളുടെ പിന്തുണ | Oneindia Malayalam

ഹൈദരാബാദ്: തെലങ്കാനയിലെ മുസ്ലീം വിഭാഗങ്ങള്‍ ഇത്തവണയും ടിആര്‍എസിനെ കൈവിട്ടില്ല. 119 സീറ്റില്‍ 88 സീറ്റുമായി തുടര്‍ച്ചയായി രണ്ടാം തവണയും നിമസഭയിലേക്ക് വിജയിച്ചു കയറാന്‍ ടിആര്‍എസിന് കരുത്തായത് മുസ്ലിംവിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടു കൂടിയാണ്.

തെലങ്കാനയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം വിഭാഗങ്ങളുള്ള ഹൈദരാബാദ് മേഖലയില്‍ പതിവുപോലെ ഒവൈസിയുടെ എഐഎംഎംഐ മേധാവിത്വം തുടര്‍ന്നപ്പോള്‍ ഇതിന് പുറത്തുള്ള മണ്ഡലങ്ങളിലെ മുസ്ലീം വോട്ടുകള്‍ ഒന്നടങ്കം ടിആര്‍എസിലേക്ക് ഒഴുകിയെന്നാണ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന കൃത്യമായ സൂചന.

muslim-

ഹൈദരാബാദ് മേഖലയിലെ 8 സീറ്റില്‍ മാത്രം മത്സരിച്ച ഒവൈസിയുടെ പാര്‍ട്ടി ബാക്കിയുള്ള 111 സീറ്റിലും ടിആര്‍എസിനായിരുന്നു പിന്തുണനല്‍കിയത്. ഇതും വലിയ തോതില്‍ മുസ്ലിം വോട്ടുകള്‍ ടിആര്‍എസില്‍ എത്താന്‍ കാരണമായി. പള്ളികളിലെ ഇമാമുമാര്‍ക്കും സഹായികള്‍ക്കും നല്‍കുന്ന ഗ്രാന്റ് വര്‍ധിപ്പിച്ചതും ഉര്‍ദുവിലുള്ള പ്രചരണവുമൊക്കെ മുസ്ലിംവിഭാഗത്തെ ടിആര്‍എസില്‍ അടിയുറപ്പിച്ചു നിര്‍ത്തി.

ടിആര്‍എസില്‍ നിന്ന് ന്യൂനപക്ഷത്തെ അടര്‍ത്തിയാല്‍ തെലങ്കാനയില്‍ വിജയിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് കണക്ക്കൂട്ടല്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിക്കറ് താരം അസറിനെ പിസിസി വര്‍ക്കിങ് പ്രസിഡന്റാക്കിയും ദേശീയ നേതാവ് ഗുലാം നബി ആസാദിനെ സംസ്ഥാനത്ത് പ്രചരണത്തിന് എത്തിച്ച് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങലെ കൂടെ കൂട്ടാന്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ടിഡിപി ബന്ധം ചൂണ്ടിക്കാട്ടിയാണ് ടിആര്‍എസ് ഈ നീക്കങ്ങള്‍ക്ക് തടയിടത്ത്. 2002 ല്‍ ഗുജറാത്ത് കലാപം ഉണ്ടായപ്പോള്‍ ബിജെപിയെ പിന്തുണച്ച ടിഡിപിയാണ് കോണ്‍ഗ്രസ്സിന്റെ കൂട്ടാളികള്‍ എന്നായിരുന്നു ടിആര്‍എസിന്റെ പ്രചരണം. ഈ പ്രചരണങ്ങളെല്ലാം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏറ്റു എന്ന് തന്നെയാണ് ടിആര്‍എസിന്റെ മഹാവിജയം വ്യക്തമാക്കുന്നത്.

English summary
Swing in Muslim vote favoured TRS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X