കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവം വാളുമായി നടുറോഡില്‍; ലോക്ക് ഡൗണ്‍ ലംഘിക്കുമെന്ന്... തൂക്കിയെടുത്ത് ജീപ്പിലിട്ട് പോലീസ്

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ചുവന്ന സാരിയുടുത്ത്, വാളുമായി ആള്‍ദൈവം നടുറോഡില്‍ ഇറങ്ങി. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് പോലീസിന് നേരെ വാളോങ്ങി ആള്‍ദൈവം റോഡിലെത്തിയത്. കൂടെ അനുയായികളുമെത്തിയതോടെ പോലീസിന് ഇടപെടേണ്ടി വന്നു. ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ആള്‍ദൈവത്തെ വനിതാ പോലീസിന്റെ സഹായത്തോടെ കീഴ്‌പ്പെടുത്തി ജീപ്പിലിട്ട് പോലീസ് കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായത്. ഈ രംഗങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് ദേശീയ തലത്തില്‍ വാര്‍ത്തയായത്. ഉത്തര്‍ പ്രദേശിലാണ് സംഭവം.

A

മാ ആദി ശക്തി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീയാണ് വാളോങ്ങി പോലീസിന് നേരെ വന്നത്. ആള്‍ദൈവം ആണെന്നാണ് സ്ത്രീ പറയുന്നത്. ചുവന്ന സാരിയും അലങ്കാരങ്ങളുമായിട്ടാണ് അവര്‍ റോഡിലെത്തിയത്. ഇവര്‍ സംഘടിപ്പിച്ച മത ചടങ്ങില്‍ പങ്കെടുക്കാന്‍ ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഈ വിവരം അറിഞ്ഞ് രണ്ടു വാഹനങ്ങളില്‍ പോലീസ് എത്തി. തുടര്‍ന്ന് വാളുമായി ആള്‍ദൈവം എത്തുകയായിരുന്നു. പോലീസ് ഇവരെ കീഴ്‌പ്പെടുത്തി ജീപ്പിലിട്ട് കൊണ്ടുപോയി. അനുയായികളെ ലാത്തി വീശി ഓടിച്ചു. കൂടുതല്‍ അനുയായികളും ബിഹാറില്‍ നിന്ന് വന്നവരായിരുന്നു.

'തൊണ്ടയില്‍ നനവുണ്ടായാല്‍ കൊറോണ ബാധിക്കില്ല': ഈ പ്രചാരണം തെറ്റാണ്, വസ്തുത ഇങ്ങനെ...'തൊണ്ടയില്‍ നനവുണ്ടായാല്‍ കൊറോണ ബാധിക്കില്ല': ഈ പ്രചാരണം തെറ്റാണ്, വസ്തുത ഇങ്ങനെ...

കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജാഗ്രത പാലിക്കണമെന്നും അടുത്തിടപെടല്‍ ഒഴിവാക്കണമെന്നമായിരുന്നു നിര്‍ദേശം. ഇതിനെല്ലാം പുറമെ ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ വേളയിലാണ് ദിയോരിയ ജില്ലയില്‍ ആള്‍ദൈവം മതചടങ്ങ് സംഘടിപ്പിച്ചത്. ദിയോരിയ ജില്ലയിലെ മെഹ്ദ പര്‍വയിലാണ് ആള്‍ദൈവത്തിന്റെ വീട്. ഇവിടെയായിരുന്നു ചടങ്ങ്. ലഖ്‌നൗവില്‍ നിന്ന 300 കിലോമീറ്റര്‍ അകലമുണ്ട് ഈ സ്ഥലത്തേക്ക്. നൂറോളം പേരാണ് ആള്‍ദൈവത്തിന്റെ വീട്ടില്‍ ചടങ്ങിന് എത്തിയത്. അധിക പേരും അയല്‍ സംസ്ഥാനമായ ബിഹാറില്‍ നിന്നുള്ളവരായിരുന്നു.

 ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത് ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

ആളുകള്‍ ഒത്തുചേരുന്ന പരിപാടി നടക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. പോലീസ് വന്‍ സന്നാഹത്തോടെ എത്തി. അപ്പോഴാണ് ആള്‍ദൈവം വാളുമായി എത്തിയത്. ഇവരെ പിടികൂടിയതോടെ അനുയായികള്‍ ആശങ്കയിലായി. തുടര്‍ന്ന് പോലീസ് അവരെ ലാത്തി വീശി ഓടിച്ചു. തന്നെ നീക്കം ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ചാണ് ആള്‍ദൈവം പോലീസിന് മുന്നിലെത്തിയത്. നിങ്ങള്‍ക്കും അനുയായികള്‍ക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് ലൗഡ് സ്പീക്കറിലൂടെ അറിയിച്ചു. എല്ലാവരും പിരിഞ്ഞുപോകണം, അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. തൊട്ടുപിന്നാലെയാണ് നടപടി സ്വീകരിച്ചത്. ഞാന്‍ തിരിച്ചുവരും എന്ന് ആള്‍ദൈവം വിളിച്ചുപറയുന്നുണ്ടായിരുന്നു.

English summary
Fact check: A moist throat does not prevent coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X