കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിൽ വിദ്യാർത്ഥികളുടെ സിനിമാ സ്റ്റൈൽ ബസ് യാത്ര; വടിവാൾ വീശി വിറപ്പിച്ചു.... നാലു പേർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ചെന്നൈ: വടിവാളുമായി ബസിന്റെ ഫുട്ബോഡിൽ നിന്നും യാത്ര ചെയ്ത നാലു വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വാഷർമാൻപേട്ട് പോലീസാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ബസ് നീങ്ങുന്നതിനൊപ്പം വടിവാൾ ചുഴറ്റി ഇവർ യാത്രക്കാരെ ഭയപ്പെടുത്തുകയും ചെയ്തു. തിരക്കുള്ള റോഡിലായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം.

ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി 92കാരൻ; തെളിവ് നശിപ്പിക്കാൻ മൂന്ന് ദിവസംഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി 92കാരൻ; തെളിവ് നശിപ്പിക്കാൻ മൂന്ന് ദിവസം

ചെന്നൈ പ്രസിഡൻസി കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായവർ. വടിവാളുമായി ബസിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

വടിവാൾ വീശി

വടിവാൾ വീശി

ബസിന്റെ രണ്ട് വാതിലുകളിലും വിദ്യാർത്ഥികൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. ബസ് നീങ്ങുന്നതിനൊപ്പം ഇവർ വടിവാൾ ചുഴറ്റുകയും റോഡിൽ ഉരസി തീപ്പൊരി പാറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു വാഹനത്തിലെ യാത്രക്കാരൻ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. രൂക്ഷമായ വിമർശനമാണ് വിദ്യാർത്ഥികൾക്കെതിരെ ഉയർന്നത്

 മുദ്രവാക്യം വിളികൾ

മുദ്രവാക്യം വിളികൾ

ബസിൽ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിരന്തരം പരാതി ലഭിക്കാറുണ്ടെന്ന് എംടിസി അധികൃതർ പറഞ്ഞു. പ്രസിഡൻസി കോളേജിനെയും ഇവർ ബസ് പോകുന്ന റൂട്ടിനേയും പുകഴ്ത്തി മുദ്രാവാക്യങ്ങളും വിളിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രകടനം. റെഡ് ഹിൽസിൽ നിന്നും പുറപ്പെടുന്ന 57F ബസിലായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. ബസിൽ തിരക്ക് കുറവായിരിന്നിട്ടും വിദ്യാർത്ഥികൾ ഫുട്ബോഡിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു.

അറസ്റ്റ്

അറസ്റ്റ്

സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. ശിവ എന്ന വിദ്യാർത്ഥിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റിലായ വിദ്യാർത്ഥികളുടെ ബന്ധുക്കളെത്തി സ്റ്റേഷനിൽവെച്ച് ഇവരെ മർദ്ദിക്കുകയും ചെയ്തു. ഇവർ പഠിക്കുന്ന പ്രസിഡൻസ് കോളേജിൽ സിറ്റി പോലീസ് കമ്മീഷണർ എ കെ വിശ്വനാഥൻ സന്ദർശനം നടത്തി.

മുൻപും

നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് മുൻപും ചെന്നൈയിൽ കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിലായിട്ടുണ്ട്. ജൂണിൽ ആയുധങ്ങളുമായി ക്യാമ്പസിലെത്തുകയും ബസുകളുടെ മുകളിൽ കയറി പാട്ട്പാടി നൃത്തം ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിന് പ്രസിഡൻസി കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനിൽ അരിവാളും കത്തിയും പിടിച്ച് യാത്രചെയ്യുകയും സംഘർഷം ഉണ്ടാക്കുകയും ചെയ്തതിനും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. പലപ്പോഴും സ്വന്തം കോളേജിന്റെ ആദിപത്യം ഉറപ്പിക്കാനാണ് വിദ്യാർത്ഥികൾ ഇത്തരം സാഹസത്തിന് മുതിരുന്നതെന്ന് പോലീസ് പറയുന്നു.

ദീപ്തിയുടെ മരണത്തില്‍ അനുശോചന പ്രവാഹം; സൂരജിന് പാളയംകോടന്‍ പഴം കൊടുത്തിരുന്നെങ്കിൽ!!! ട്രോൾ പൊങ്കാലദീപ്തിയുടെ മരണത്തില്‍ അനുശോചന പ്രവാഹം; സൂരജിന് പാളയംകോടന്‍ പഴം കൊടുത്തിരുന്നെങ്കിൽ!!! ട്രോൾ പൊങ്കാല

English summary
sword wielding students in chennai made nuisance on bus arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X