കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയ്യിദ് അലി ഷാ ഗിലാനി ഹുറിയത് കോണ്‍ഫറന്‍സില്‍ നിന്നും രാജി വെച്ചു

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനി ഹൂറിയത് കോണ്‍ഫറന്‍സ് വിട്ടു. കശ്മീരിലെ തന്നെ ഏറ്റവും വലിയ വിഘടവാദ ഗ്രൂപ്പാണ് ഹൂറിയത്ത് കോണ്‍ഫറന്‍സ്. 1990 മുതല്‍ ജമ്മുകശ്മീരിന്റെ വിഘടനവാദ പ്രസ്ഥാനത്തെ മുന്നില്‍ നിന്നും നയിച്ച വ്യക്തിയാണ്. ഗിലാനി.

2010 മുതല്‍ നിരവധി തവണ വീട്ടുതടങ്കലില്‍ ആയിരുന്നു ഗിലാനി. നിലവിലെ സാഹചര്യത്തില്‍ താന്‍ ഓള്‍ പാര്‍ട്ടി ഹൂറിയത് കോണ്‍ഫറന്‍സില്‍ നിന്നും രാജിവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ പുറച്ച് വിട്ട ശബ്ദ സന്ദേശത്തിലായിരുന്നു ഗിലാനി ഇക്കാര്യം പ്രഖ്യാപിക്കുന്നത്.

syed aki shah geelani

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഹുറിയത്ത് കോണ്‍ഫറന്‍സ് ഫോറത്തില്‍ നിന്നും എന്റെ പൂര്‍ണ്ണമായ പിന്‍വാങ്ങല്‍ ഞാന്‍ പ്രഖ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫോറത്തിലെ എല്ലാ ഘടകങ്ങള്‍ക്കും ഞാന്‍ വിശദമായ കത്തയച്ചിട്ടുണ്ട്. ഗിലാനി പുറത്ത് വിട്ട ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

2019 ഓഗസ്റ്റ് മാസത്തില്‍ ജമ്മുകശ്മീരിന്റെ പ്രത്യേകം പദവ് എടുത്ത് കളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം വിഘടനവാദ രാഷ്ട്രീയത്തിലുണ്ടാക്കിയ പ്രധാന സംഭവ വികാസമാണ് ഗിലാനിയുടെ ഹൂറിയത്ത് കോണ്‍ഫറന്‍സില്‍ നിന്നുള്ള രാജി. കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കത്തോടുള്ള വിഘടവാദികളുടെ പ്രതികരണവുമായി ബന്ധപ്പെട്ട് പാക് ഗ്രൂപ്പുകളില്‍ നിന്നും ഗിലാനി വിമര്‍ശങ്ങള്‍ നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഹൂറിയത്ത് ഘടകങ്ങള്‍ നിഷ്‌ക്രിയമാണെന്ന് കാട്ടി ഗിലാനി രണ്ട് പേജുള്ള കത്തും പുറത്ത് വിട്ടിരുന്നു.

സോപോറില്‍ നിന്നും മൂന്ന് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട ഗിലാനി കശ്മീരില്‍ അക്രമമണങ്ങള്‍ പൊട്ടിപുറപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്ീയം ഉപേക്ഷിച്ചത്.

നേരത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഗിലാനിയുമായി അടുപ്പമുള്ളവരുടെ വീട്ടിലെല്ലാം റെയിഡ് നടത്തിയിരുന്നു.11 വര്‍ഷം പാകിസ്ഥാനില്‍ ചെലവഴിച്ച ശേഷം 2010 ലാണ് ഗിലാനിയുടെ മകനും ശസ്ത്രക്രിയ വിദഗ്ധനുമായ നയീം ഇന്ത്യയില്‍ തിരിച്ചെത്തിയത്.

വിവാഹ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് അമൃത;എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ! പക്ഷെവിവാഹ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് അമൃത;എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ! പക്ഷെ

 തരൂർ തരം താണുവെന്ന് അനുപം ഖേർ; പറപ്പിച്ച് ശശി തരൂർ; നടന് വയറ് നിറച്ച് കൊടുത്ത് മറുപടി തരൂർ തരം താണുവെന്ന് അനുപം ഖേർ; പറപ്പിച്ച് ശശി തരൂർ; നടന് വയറ് നിറച്ച് കൊടുത്ത് മറുപടി

 ബിജെപി നേതാവിന്റെ മകന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീഫ് ജസ്റ്റിസ് ബോബ്ഡെ; പ്രതികരിച്ച് ട്വിറ്റേറിയൻസ് ബിജെപി നേതാവിന്റെ മകന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീഫ് ജസ്റ്റിസ് ബോബ്ഡെ; പ്രതികരിച്ച് ട്വിറ്റേറിയൻസ്

English summary
syed ali shah geelani Quit Hurriyat Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X