കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഗിലാനിക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍, രണ്ട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് കടുത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ നേതാക്കളെ വീട്ടുതടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷായ്ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടക്കം യഥേഷ്ടം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. വീട്ടുതടങ്കലലില്‍ കഴിയുന്ന ഗിലാനിക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിച്ചതില്‍ ഉദ്യോസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

1

രണ്ട് ബിഎസ്എന്‍എല്‍ ഉദ്യോസ്ഥരെ വിഷയവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ നാല് ദിവസത്തോളം ഗിലാനി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. തെറ്റിദ്ധാരണ പരത്തുന്നതും പ്രകോപനമുള്ളതുമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കാതിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

അതേസമയം ഇന്റര്‍നെറ്റ് നിരോധിച്ച സമയത്ത് ഗീലാനി സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഉദ്യോഗസ്ഥര്‍ ഗിലാനിക്ക് സൗകര്യം ഒരുക്കികൊടുത്തെന്നാണ് തെളിഞ്ഞത്. ഓഗസ്റ്റ് നാല് മുതലാണ് കശ്മീരില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ലാന്‍ഡ് ഫോണുകളും ഇന്റര്‍നെറ്റും റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രമുഖ നേതാക്കളായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള എന്നിവരെ കസ്റ്റഡിയിലെടുക്കുകയും, വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. നൂറിലധികം നേതാക്കള്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണ്. ഹൂറിയത്തിന്റെ തീവ്ര നിലപാടുകാരനായ നേതാവായ ഗീലിനി ഓഗസ്റ്റ് എട്ട് മുതല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞു. ഇതിന് പിന്നാലെ അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ട്വിറ്ററിനോട് നിര്‍ദേശിച്ചിരുന്നു.

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പുതിയ മുഖ്യമന്തിമാരില്ല, തിരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ച് അമിത് ഷാമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പുതിയ മുഖ്യമന്തിമാരില്ല, തിരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ച് അമിത് ഷാ

English summary
syed gilani had internet two bsnl officers suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X