Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമൂഹിക വിപത്തിന്റെ പ്രതീകം: ഹരിയാന എഡിജിപിയുടെ ആത്മഹത്യയില്‍ ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി

ഹരിയാന അഡീഷണല്‍ ഡറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) വൈ പുരണ്‍ കുമാറിന്റെ ആത്മഹത്യയില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പുരാൻ കുമാറിന്റെ ആത്മഹത്യ സാമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനമെന്ന വിഷത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജാതിവിവേചനത്തിന്റെ പേരിൽ മനുഷ്യത്വത്തെ ഇല്ലാതാക്കുന്ന ഈ സംഭവം ബി ജെ പി-ആർ എസ് എസിന്റെ 'മനുവാദി' മനോഭാവത്തിന്റെ ഫലമാണെന്ന് അദ്ദേഹം വിമർശിച്ചു.

"ഹരിയാനയിലെ ഐ പി എസ് ഉദ്യോഗസ്ഥൻ വൈ. പുരണ്‍ കുമാറിന്റെ ആത്മഹത്യ ജാതിയുടെ പേരിൽ മനുഷ്യത്വത്തെ ഇല്ലാതാക്കുന്ന സാമൂഹിക വിഷത്തിന്റെ പ്രതീകമാണ്. ഐ പി എസ് ഉദ്യോഗസ്ഥന് പോലും ജാതി കാരണം അപമാനവും അനീതിയും സഹിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ സാധാരണ ദളിതരുടെ അവസ്ഥ ഭയപ്പെടുത്തുന്നതാണ്." രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

rahul-gandhi-adgp-

റായ് ബറേലിയിലെ ഹരിയോം വൽമീകി കൊലപാതകവും ചീഫ് ജസ്റ്റിസിനെതിരായ ഷൂ ഏറും രാഹുല്‍ ഗാന്ധി ഈ സംഭവവുമായി ചേർത്ത് വായിക്കുന്നു "ബി ജെ പി-ആർ എസ് എസിന്റെ വിദ്വേഷവും മനുവാദി മനോഭാവവും സമൂഹത്തെ വിഷമുക്തമാക്കിയിരിക്കുന്നു. ഇത് ഒരു ഉദ്യോഗസ്ഥന്റെ പോരാട്ടം മാത്രമല്ല, ഭരണഘടനയിലും സമത്വത്തിലും ന്യായത്തിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും പോരാട്ടമാണ്" എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാനമായി പ്രതികരിച്ചു. "ഹരിയാന എ ഡി ജിപി വൈ. പുരണ്‍ കുമാറിന്റെ ആത്മഹത്യ ഞങ്ങൾക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ബി ജെ പിയുടെ ഐഡിയോളജിയാണ് ഇതിന് കാരണം." എ ഐ സി സി അധ്യക്ഷന്‍ കുറിച്ചു.

അതേസമയം, 2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പുരണ്‍ കുമാറിന്റെ മരണം ഹരിയാനയിലെ ബ്യൂറോക്രാറ്റിക്, പോലീസ് വൃന്ദങ്ങളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ജാതിയുടെ പേരിലുള്ള ദീർഘകാല ഉപദ്രവവും മാനസിക പീഡനവുമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ചണ്ഡീഗഡിലെ സെക്ടര്‍ 11-ലെ വസതിയിലെ ബേസ്‌മെന്റില്‍ വെടിയേറ്റ നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

കുറച്ച് ജോലി തീർക്കാനുണ്ട് എന്ന് പറഞ്ഞ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെ എ ഡി ജി പി ഗൺമാനോട് സർവീസ് പിസ്റ്റൾ ചോദിച്ച് വാങ്ങുകയായിരുന്നു. സൌണ്ട് പ്രൂഫ് സംവിധാനമുണ്ടായിരുന്നതിനാൽ മകളോ, സുരക്ഷാ ജീവനക്കാരോ, വീട്ടിലെ ജോലിക്കാരോ, വെടിയൊച്ച കേട്ടില്ല. പിന്നീട് മകളാണ് ചോര വാർന്ന നിലയിൽ കിടക്കുന്ന പുരണ്‍ കുമാറിനെ കാണുന്നത്.

ദളിത് വിഭാഗത്തില്‍ നിന്നുള്ള പുരണ്‍ കുമാർ സംസ്ഥാനത്തെ മികച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായി അറിയപ്പെട്ടിരുന്നു. മികച്ച രീതിയില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. മരണത്തിന് ഒരു ദിവസം മുമ്പ് 9 പേജുള്ള ആത്മഹത്യാ കുറിപ്പും വിൽപ്പത്രവും പുരാന്‍ കുമാർ തയ്യാറാക്കി വെച്ചിരുന്നു. ആത്മഹത്യ സമയത്ത് പുരണിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അൻമീത് പി കുമാർ ജപ്പാനില്‍ ഔദ്യോഗിക യാത്രയിലായിരുന്നു.

സംഭവത്തില്‍ രണ്ട് ഉന്നത പൊലീസുകാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഹരിയാന ഡിജിപി ശത്രുജീത് സിംഗ് കപൂർ, റോഹ്തക് എസ്പി നരേന്ദ്ര ബിജാർനിയ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989 ലെ 3(1)(r) എന്നീ വകുപ്പുകൾ പ്രകാരം ചണ്ഡീഗഡിലെ സെക്ടർ 11 പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+