കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് ഉന്‍മൂലനം: സിറിയന്‍ ദൗത്യം പൂര്‍ത്തിയായതായി റഷ്യന്‍ സൈന്യം

  • By Desk
Google Oneindia Malayalam News

മോസ്‌കോ: സിറിയയില്‍ ഐ.എസ് ഭീകരരെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം പൂര്‍ണമായും നിറവേറ്റിക്കഴിഞ്ഞതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ഭീകരരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഇനി സിറിയയില്‍ അവശേഷിക്കുന്നില്ലെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ സെര്‍ജി റുഡ്‌സ്‌കോയ് അറിയിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിനുള്ള ഒരു ഗ്രാമം പോലും സിറിയയില്‍ ഇന്നില്ല- അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ നിന്ന് ഭീകരരെ തുടച്ചുനീക്കുന്നതില്‍ റഷ്യന്‍ സൈന്യം സജീവമായ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അവസാന ദിവസങ്ങളില്‍ ഒരോ ദിവസവും റഷ്യന്‍ വിമാനങ്ങള്‍ നൂറുകണക്കിന് നിരീക്ഷണപ്പറക്കലുകള്‍ നടത്തി. നൂറുകണക്കിന് വ്യോമാക്രമണങ്ങളും സംഘടിപ്പിച്ചു. അതോടൊപ്പം സിറിയന്‍ സര്‍ക്കാര്‍ സൈനികര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി റഷ്യയുടെ പ്രത്യേക സൈനികരുടെ സേവനവും ലഭ്യമാക്കുകയുണ്ടായി. ഒളിത്താവളങ്ങളില്‍ കഴിയുകയായിരുന്ന ഐ.എസ് നേതാക്കളെ വധിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

russianarmy

അതേസമയം, സിറിയന്‍ പ്രവിശ്യയായ ദേര്‍ അസ്സൂറിന്റെ എട്ട് ശതമാനത്തോളം പ്രദേശത്ത് ഐ.എസ്സിന്റെ സാന്നിധ്യമുള്ളതായി ആഭ്യന്തര സംഘര്‍ഷത്തെക്കുറിച്ച് നിരീക്ഷണം നടത്തുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. എന്നാല്‍ ഒറ്റതിരിഞ്ഞ സംഘങ്ങള്‍ എവിടെയെങ്കിലുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടാവാമെന്നും അവരെ സിറിയന്‍ സൈന്യം നേരിടുമെന്നും റഷ്യന്‍ സൈനിക വക്താവ് പറഞ്ഞു. വരുംദിനങ്ങളില്‍ സൈനിക നടപടികളില്‍ നിന്ന് പിന്‍വാങ്ങി തകര്‍ന്ന സിറിയന്‍ പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കുന്നതില്‍ റഷ്യ പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യത്തെ സഹായിക്കുന്നതിന് 2015 സപ്തംബറിലാണ് റഷ്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ ആരംഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉള്‍പ്പെടെയുള്ള സായുധ വിഭാഗങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് സിറിയന്‍ പ്രദേശങ്ങള്‍ മോചിപ്പിക്കാന്‍ റഷ്യയുടെ സൈനിക പിന്തുണ ബശ്ശാറുല്‍ അസദിന് നിര്‍ണായകമായിരുന്നു.

വീരമൃത്യു വരിച്ച പാട്ടീദാറുകളെ മറക്കരുത്, ബിജെപിയ്ക്ക് വോട്ടും ചെയ്യരുത്: ഗുജറാത്തില്‍ പോസ്റ്റര്‍ വീരമൃത്യു വരിച്ച പാട്ടീദാറുകളെ മറക്കരുത്, ബിജെപിയ്ക്ക് വോട്ടും ചെയ്യരുത്: ഗുജറാത്തില്‍ പോസ്റ്റര്‍

English summary
Russia’s Defense Ministry on Thursday said its mission to oust Daesh terrorists from Syria had been “accomplished” with the country “completely liberated” from the extremist group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X