Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് ഇത്തവണ ഏറ്റവും വലിയ തിരിച്ചടി യുപിയില്‍; ഇന്ത്യ സഖ്യത്തിന് 40 ലേറെ സീറ്റെന്ന് ടി സിദ്ധീഖ്

ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഇത്തവണ പ്രതിപക്ഷ സഖ്യം നാല്‍പ്പതിലേറെ സീറ്റുകള്‍ നേടുമെന്ന് ടി സിദ്ധീഖ്. യുപിയിലായിരിക്കും ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവുക എന്ന് രാഹുൽ ഗാന്ധി വെറുതെ പറഞ്ഞതല്ല. അവിടെ ശക്തമായ രാഷ്ട്രീയ അടിയൊഴുക്ക് ഇന്ത്യ മുന്നണിക്ക് അനുകൂലമായി ഉണ്ടെന്നും സിദ്ധീഖ് അവകാശപ്പെടുന്നു. യുപിയിലെ വിവിധ ഭാഗങ്ങളിലെ പ്രചരണങ്ങളില്‍ പങ്കെടുത്തതിന് ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ടി സിദ്ധീഖിന്റെ പ്രതികരണം.

സമാജ്വാതി പാർട്ടിയുടെ തലവൻ അഖിലേഷ് യുപിയിൽ ഇന്ത്യാ മുന്നണിക്കൊപ്പം നിന്ന് ബിജെപിയെയും യോഗിയേയും രാഷ്ട്രീയമായി അപ്രസക്തമാക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ടി സിദ്ധീഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

up

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന ഉത്തർപ്രദേശ് ഇത്തവണ രാഷ്ട്രീയമായി വീണ്ടും കലങ്ങി മറിയുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് ബിജെപിക്കൊപ്പം നിന്ന യുപിയിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. സമാജ്വാതി പാർട്ടിയുടെ തലവൻ അഖിലേഷ് യാദവ് യുപിയിൽ ഇന്ത്യാ മുന്നണിക്കൊപ്പം നിന്ന് ബിജെപിയെയും യോഗിയേയും രാഷ്ട്രീയമായി അപ്രസക്തമാക്കുകയാണ്. കുറച്ച് ദിവസങ്ങൾ യുപിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായതിനാൽ ആ മാറ്റവും അഖിലേഷ് യാദവിന്റെ ജനസ്വാധീനവും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.

സമാജ്വാതി പാർട്ടിയെ പോലെ ഒരു വലിയ പാർട്ടിയെ മുലായം സിംഗിൽ നിന്ന് ഏറ്റെടുത്ത് ഇത്ര ശക്തമാക്കി മാറ്റുന്നതിൽ അഖിലേഷിന് വലിയ പങ്കുണ്ട്. സ്വന്തം പാർട്ടിയിലെ പടലപിണക്കങ്ങൾ മറികടന്ന് എസ് പിയെ ഒറ്റക്കെട്ടായി ശക്തമാക്കുന്നതിൽ അഖിലേഷ് വിജയിച്ചു. മായാവതിയും ബിഎസ്പിയും വളരെ പെട്ടെന്ന് അസ്തമിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ മോദിയേയും യോഗിയേയും രാഷ്ട്രീയമായി ചെറുത്ത് ജനപിന്തുണ ആർജ്ജിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയം കൗതുകത്തോടെ നോക്കി നിൽക്കുന്നു.

മുലായം സിംഗിന്റെ അഭാവം യുപിയിൽ കാണാൻ കഴിയാത്ത വിധത്തിൽ അഖിലേഷ് വളർന്നു കഴിഞ്ഞു. പാർട്ടിയെയും ജനങ്ങളെയും ഒരുപോലെ ആകർഷിക്കാൻ അഖിലേഷ് യാദവിന് കഴിഞ്ഞു. ജാതി രാഷ്ട്രീയത്തിന്റെ വിളഭൂമിയിൽ യാദവ- മുസ്ലിം കോമ്പിനേഷൻ എന്ന എസ് പിയുടെ രാഷ്ട്രീയം മറ്റ് ജാതിവിഭാഗങ്ങൾക്കിടയിൽ കൂടി സ്വാധീന്നമുറപ്പിക്കുന്നതാണ് അഖിലേഷിലൂടെ കാണാൻ കഴിയുന്നത്. ശക്തമായ സംഘടനാ സംവിധാനത്തിലൂടെ എസ് പിയെ നയിക്കാൻ അഖിലേഷിന് കഴിയുന്നു. 2022 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 10.24 % വോട്ടുകൾ അധികം നേടിയ എസ് പി 64 സീറ്റുകൾ അധികം നേടുകയുണ്ടായി. ബിജെപിക്ക് 57 സീറ്റുകൾ കുറഞ്ഞു. നിരവധി സീറ്റുകൾ വളരെ ചെറിയ വോട്ടുകൾക്കാണ് എസ്പിക്ക് നഷ്ടമായത്.

ഇത്തവണ കോൺഗ്രസുമായി സഖ്യം ചേർന്നതോടെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സ്വാധീനം എസ് പിയോടൊപ്പം ചേർക്കാൻ അഖിലേഷിന് കഴിഞ്ഞു. വലിയ ജനവിഭാഗത്തെ സ്വാധീനിക്കാൻ കോൺഗ്രസിന് കഴിയുന്നുവെങ്കിലും സംഘടനാ സംവിധാനം തീർത്തും ദുർബലമായതിനാൽ വോട്ടാക്കി മാറ്റാൻ കഴിയാത്ത സാഹചര്യം യുപിയിലുണ്ട്. അവിടെ മികച്ച സംഘടനാ സംവിധാനമുള്ള എസ്പിയും കോൺഗ്രസും ചേർന്നപ്പോൾ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാൻ കഴിഞ്ഞത്. ഇന്ത്യാ സഖ്യത്തിന്റെ റാലികൾക്ക് യുപിയിലെങ്ങും വലിയ ജനക്കൂട്ടെ ആകർഷിക്കാൻ കഴിയുന്നു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗമാകാൻ കഴിയുന്നു. യുപിയിൽ ഗോഡി മീഡിയക്ക് അടിപതറിക്കഴിഞ്ഞു. ജൂൺ ഒന്നിന് ശേഷം ഗോഡി മീഡിയയുടെ മലക്കം മറിച്ചിൽ നമുക്ക് കാണാം.

പ്രിയങ്ക ഗാന്ധി റായിബറേലിയിലും അമേത്തിയിലും വലിയ ജനക്കൂട്ടത്തെ ആകർഷിച്ച് മുന്നേറിയപ്പോൾ രണ്ട് മണ്ഡലവും കോൺഗ്രസിനൊപ്പം നിൽക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. രാഹുൽ ഗാന്ധി റായിബറേലിയിൽ ചരിത്ര വിജയം ഉണ്ടാകുമ്പോൾ രാഹുൽ ഗാന്ധിയുടെ സ്വാധീനം അമേത്തിൽ കോൺഗ്രസിന്റെ വിജയമുറപ്പിക്കുന്നു. സാരിയും മൊബൈൽ ഫോണും വിതരണം ചെയ്തു അമേത്തിയിൽ വിജയിക്കാമെന്ന ബിജെപിയുടെ സ്വപ്നം ഇത്തവണ തകരും. രണ്ടിടത്തും കോൺഗ്രസിന്റെ പരമ്പരാഗത സംഘടനാ സംവിധാനത്തിനൊപ്പം എസ് പിയുടെ സംഘടനാ സംവിധാനം കൂടി ചേരുന്നത് കോൺഗ്രസിന് ഗുണം ചെയ്യും. റായിബറേലിയിൽ കഴിഞ്ഞ ആറ് മാസമായി ബിജെപി വീടുകൾ കയറി പ്രചാരണം നടത്തുകയും കേന്ദ്ര സംസ്ഥാന ഭരണസ്വാധീനം ഉപയോഗിക്കുകയും ചെയ്യുന്നു. അമേത്തി പോലെ റായിബറേലിയും പിടിച്ചെടുക്കാൻ
മണ്ണൊരുക്കുകയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായതോടെ ബിജെപിയുടെ തന്ത്രങ്ങൾ പൊളിഞ്ഞു.

രാഹുൽ ഗാന്ധി+അഖിലേഷ് യാദവ് കോമ്പിനേഷൻ വലിയ ജനക്കൂട്ടത്തെയാണ് യുപിയിൽ ആകർഷിക്കുന്നത്. അലഹാബാദിൽ (യോഗിയുടെ പ്രഗ്യാരാജ്) നിയന്ത്രണം വിട്ട ജനക്കൂട്ടം കാരണം രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനും പ്രസംഗിക്കാൻ പോലുമാവാതെ വേദി വിടേണ്ടി വന്നു. ജവഹർലാൽ നെഹ്രു വിജയിച്ച ഫുൽപൂരിലാണ് ജനക്കൂട്ടം തിങ്ങി നിറഞ്ഞു നിയന്ത്രണം നഷ്ടപ്പെട്ടത്. പുതിയ തലമുറ നെഹ്രുവിന്റെ ചോരയിലേക്ക് തിരിച്ച് പോകുന്നുവെന്ന് രാഷ്ട്രീയ വിലയിരുത്തലുകൾ വന്ന് കഴിഞ്ഞു. മതമല്ല; രാഷ്ട്രീയം എന്ന നെഹ്രുവിന്റെ കാഴ്ചപ്പാടിലേക്ക് ജനം വീണ്ടും മാറുകയാണ് രാഹുൽ ഗാന്ധിയിലൂടെ.

ഇന്ത്യാ സഖ്യം യുപിയിൽ 40+ സീറ്റ് നേടുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. യുപിയിലായിരിക്കും ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവുക എന്ന് രാഹുൽ ഗാന്ധി വെറുതെ പറഞ്ഞതല്ല. അവിടെ ശക്തമായ രാഷ്ട്രീയ അടിയൊഴുക്ക് ഇന്ത്യ മുന്നണിക്ക് അനുകൂലമായി ഉണ്ട് എന്നത് കൊണ്ട് തന്നെയാണത്. ആ ഭയം മോഡിയുടെയും യോഗിയുടേയും പ്രസ്താവനകളിൽ കാണാം. ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യം പറയാം. മോഡി കഴിഞ്ഞ 10 ദിവസങ്ങളിൽ 4 തവണ വാരണാസിയിൽ പോയി. അവിടെ നിന്ന് കരഞ്ഞ് നിലവിളിച്ചു. പരമാവധി വർഗീയത പറഞ്ഞു. നോമിനേഷൻ കൊടുക്കാൻ മാത്രം പോകാറുണ്ടായിരുന്ന മോഡിയെ ഇന്ത്യ സഖ്യം വാരണാസിയിൽ തളച്ചു എന്ന് തന്നെ പറയാം.യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായി മോഡിക്ക് വാരണാസിയിൽ ശക്തമായ വെല്ലുവിളിയാണുണ്ടാക്കിയത്.

വയനാട്ടിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അഖിലേഷ് ഞങ്ങളെ ചേർത്ത് നിർത്തി വയനാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു. ബിജെപിയെ ചെറുത്ത് നിൽക്കുന്ന
കേരളത്തിലെ രാഷ്ട്രീയത്തെ അദ്ദേഹം അഭിനന്ദിച്ചു. ജൂൺ നാലിന് ഇന്ത്യാ സഖ്യം അധിക്കാരത്തിൽ വരുമ്പോൾ യുപി രാഷ്ട്രീയം അതിൽ തിളക്കമാർന്ന ചരിത്രം സൃഷ്ടിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+