കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരം: കങ്കണയ്ക്കെതിരെ തപ്സി പന്നു; ഡിഎൻഎ തന്നെ വിഷലിപ്തവും അധിക്ഷേപകരവുമെന്ന്

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം കങ്കണ റണൌട്ടിനെ കടന്നാക്രമിച്ച് സിനിമാ താരം തപ്സി പന്നു. ഐക്യത്തിനായി ബുധനാഴ്ച സമാനമായ തരത്തിൽ സോഷ്യൽ മീഡിയ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് പ്രതികരിച്ചിരുന്നു. ഇതിന് നിരവധി ബോളിവുഡ് താരങ്ങളോടുള്ള പ്രതികരണമായിരുന്നു തപ്സി പന്നുവിന്റെ പ്രതികരണം പുറത്തുവരുന്നത്.

ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടി; ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റ് കൊണ്ട് പരിഹരിക്കാനാവില്ല: ശശി തരൂർഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടി; ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റ് കൊണ്ട് പരിഹരിക്കാനാവില്ല: ശശി തരൂർ

രാജ്യത്ത് കർഷക പ്രതിഷേധത്തിനിടെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് രാജ്യത്ത് കാർഷിക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. കർഷകരെ വിമർശിച്ച കങ്കണ റണൌട്ടിനെതിരെ വിമർശിച്ച് തപ്സി പന്നു രംഗത്തെത്തിയത്.

വില വർധനവ് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി; ഇന്ധനനികുതി കുറയ്ക്കാത്തത് വെല്ലുവിളിയെന്ന് മുല്ലപ്പള്ളിവില വർധനവ് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി; ഇന്ധനനികുതി കുറയ്ക്കാത്തത് വെല്ലുവിളിയെന്ന് മുല്ലപ്പള്ളി

 ട്വീറ്റിന് മറുപടി

ട്വീറ്റിന് മറുപടി

കങ്കണ റണൌട്ടിനെ രണ്ടാം തരം വ്യക്തിയെന്ന് വിശേഷിപ്പിച്ച തപ്സി പന്നു നടിയെ മന്ദബുദ്ധിയെന്നും അന്യരുടെ ചെലവിൽ ജീവിക്കുന്നവരാണെന്നും വിശേഷിപ്പിച്ചിരുന്നു. കങ്കണയുടെ ചില വിവാദ ട്വീറ്റുകൾക്കുള്ള മറുപടിയായാണ് തപ്സി പന്നുവിന്റെ ട്വീറ്റുകൾ പുറത്തുവരുന്നത്. എന്നാൽ ഇവയെല്ലാം ആരുടെയെങ്കിലും ഡിഎൻഎയുടെ അടിസ്ഥാനമാണോ? ആർഎൻഎ അല്ലെങ്കിൽ പ്ലേറ്റ് ലെറ്റുകൾ പോലും വിഷലിപ്തമാണെന്നും തപ്സി പന്നു ചൂണ്ടിക്കാണിക്കുന്നു.

 തമാശയെന്ന് ട്വീറ്റ്

തമാശയെന്ന് ട്വീറ്റ്

ട്വിറ്ററിൽ കുറച്ച് ആളുകളോട് പ്രതികരിച്ച തപ്‌സി, ഒരു അഭിപ്രായപ്രകടനത്തിന് മറ്റൊരാളുടെ പേറ്റന്റ് നേടിയിട്ടുണ്ടെന്ന് പരിഹസിക്കുകയും കങ്കണയുടെ ഡി‌എൻ‌എയിൽ വിഷലിപ്തവും അധിക്ഷേപകരവുമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ കങ്കണയുടെ ട്വീറ്റ് തമാശയാണെന്നും വിഷലിപ്തമോ അധിക്ഷേപകരമോ അല്ലെന്നുള്ള ചില കമന്റുകളും ട്വീറ്റിന് താഴെ വന്നിരുന്നു.

 രണ്ടാം കിട ചിന്താഗതി

രണ്ടാം കിട ചിന്താഗതി

കങ്കണ തന്റെ പ്രതികരണങ്ങളിലൊന്നിൽ എഴുതി, "രണ്ടാംകിട ആളുകൽക്ക് രണ്ടാംകിട മാനസികാവസ്ഥയാണുണ്ടാകുക. ഒരാളുടെ വിശ്വാസം മാതൃരാജ്യത്തിനും കുടുംബത്തിനും വേണ്ടി നിലകൊള്ളണം, ഇത് ഞങ്ങളുടെ കടമയാണ് മറ്റുള്ളവരുടെ ചെലവിൽ ജീവിക്കുന്ന ആളോ ഈ രാജ്യത്തിന് ഒരു ഭാരമോ ആകരുത്. അതുകൊണ്ടാണ് ഞാൻ അവരെ രണ്ടാം കിട വ്യക്തികളെന്ന് വിളിക്കുന്നത്.

സച്ചിനെതിരെ പ്രതിഷേധം

സച്ചിനെതിരെ പ്രതിഷേധം


ഇന്ത്യയിൽ കാർഷിക നിയമങ്ങക്കെതിരായി നടക്കുന്ന കർഷക സമരത്തിന് പിന്തുണയറിച്ചെത്തിയ വിദേശികളായ പ്രമുഖർ സ്ഥാപിത താൽപ്പര്യക്കാരാണെന്നും ഇന്ത്യ അത്തരം പ്രൊപ്പഗാണ്ടയ്ക്ക് എതിരാണെന്നുമാണ് സച്ചിൻ ഉൾപ്പെടെയുള്ളവരുടെ പ്രതികരണം. ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണാൻ ഇന്ത്യയ്ക്ക് അറിയാമെന്നും അഥിൽ രാജ്യം ഒറ്റക്കെട്ടാണെന്നും ചൂണ്ടിക്കാണിച്ച സച്ചിൻ അതിൽ മറ്റാരും ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. സച്ചിന്റെ പ്രതികരണത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കർഷകരെ പിന്തുണയ്ക്കുന്ന നിരവധി പേർ സച്ചിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

 പ്രൊപ്പഗാണ്ട ടീച്ചറാവേണ്ട

പ്രൊപ്പഗാണ്ട ടീച്ചറാവേണ്ട


ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ അസ്വസ്തപ്പെടുത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നാണ് തപ്സി പന്നുവിന്റെ പ്രതികരണം. കർഷകര സമരത്തോടുള്ള സർക്കാർ സമീപനത്തിനെതിരെ രാജ്യാന്തര തലത്തിലുണ്ടായ പ്രതികരണങ്ങക്കെതിരെ കേന്ദ്രസർക്കാരും ഇന്ത്യയിലെ ചലച്ചിത്ര- കായിക രംഗത്തുനിന്നുള്ള പ്രമുഖരും രംഗത്തെത്തിയതോടെയാണ് പേരെടുത്ത് പരാമർശിക്കാതെയുള്ള തപ്സി പന്നുവിന്റെ ട്വീറ്റ് പുറത്തുവരുന്നത്.

 രാജ്യാന്തര പിന്തുണ

രാജ്യാന്തര പിന്തുണ

കാർഷിക നിയമങ്ങക്കെതിരെ ദില്ലിയിൽ നടന്നുവരുന്ന സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചും സമരം അടിച്ചമർത്താൻ കേന്ദ്രസർക്കാർ നടത്തിയ നീക്കങ്ങളെ വിമർശിച്ചും പോപ്പ് താരം റിഹാനയുടെ ട്വീറ്റ് പുറത്തുവന്നതോടെയാണ് ഈ വിഷയം അന്താരാഷ്ട്ര നേടുന്നത്. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെ, ബ്രിട്ടീഷ് എംപി ക്ലൌഡിയ വെബ്ബെ, യുഎസ് പാർലമെന്റ് അംഗം ജിം കോസ്റ്റ, കമല ഹാരിസിന്റെ മരുമകളും സാമൂഹിക പ്രവർത്തകയുമായ മീന ഹാരിസ് എന്നിവരും കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
സച്ചിനെ പൊങ്കാലയിട്ട് മലയാളികളും ട്രോളന്മാരും | Oneindia Malayalam

English summary
Taapsee against Kangana Ranaut, suggests it's in her DNA to be toxic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X