കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്ലിഗി ജമാഅത്ത്: കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Google Oneindia Malayalam News

ദില്ലി: lതബ്ലിഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്നയാളാണ് ആറാം നിലയുടെ ജനാലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചത്. ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപന കേന്ദ്രമായി മാറിയ തബ്ലിഗി ജമാഅത്ത് സമ്മേളനത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളും പങ്കെടുത്തിരുന്നു. വടക്കുകിഴക്കൻ ദില്ലിയിലെ ദിൽഷാദ് ഗാർഡനിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തലസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന അഞ്ച് ആശുപത്രികളിൽ ഒന്ന് മാത്രമാണ് രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി.

 കൊറോണ ഭീതിയിൽ വിംബിൾഡൺ റദ്ദാക്കി: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യം കൊറോണ ഭീതിയിൽ വിംബിൾഡൺ റദ്ദാക്കി: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യം

ചൊവ്വാഴ്ച രാവിലെയാണ് രോഗിയെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാളെ ആറാമത്തെ നിലയിലുള്ള ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നത്. കൊറോണ വൈറസ് രോഗികൾക്ക് വായുസഞ്ചാരം ആവശ്യമായതിനാൽ ജനലുകൾ അടച്ചിട്ടിരുന്നില്ല. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് രോഗി ജനൽ വഴി പുറത്തേക്ക് ചാടാൻ ശ്രമിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. ഉടൻ തന്നെ ഡോക്ടർമാരെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിന് ശേഷം രോഗിയെ കൌൺസിലിംഗിന് വിധേയമാക്കുകയും ചെയ്തിരുന്നു.

corona-virus121

മർക്കസ് നിസാമുദ്ദീനിൽ നിന്നുള്ളവരെ പ്രവേശിപ്പിച്ചിട്ടുള്ളത് ആറാമത്തെ നിലയിലാണ്. അവരിൽ ഒരാളാണ് ഇന്ന് ആത്മഹത്യാ ശ്രമം നടത്തിയത്. ഞങ്ങളെ വിജയകരമായി അയാളെ രക്ഷിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ സുരക്ഷയും സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ദില്ലിയിൽ ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച 24 പേരും നിസാമുദ്ദീനിൽ നിന്ന് ഒഴിപ്പിച്ചിട്ടുള്ളവരാണ്. ഇസ്ലാമിക് സെന്ററിൽ നിന്ന് ബുധനാഴ്ച രാവിലെയോടെ 2,346 പേരെയാണ് ഒഴിപ്പിച്ചത്. 536 പേരെ ആശുപത്രിയിൽ പ്രവേശിച്ചതിന് പുറമേ ആണിത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 766 പേരെ വിവിധി ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

 കൊറോണ ഭീതിയിൽ വിംബിൾഡൺ റദ്ദാക്കി: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യം കൊറോണ ഭീതിയിൽ വിംബിൾഡൺ റദ്ദാക്കി: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യം

 ഭീതി വിതച്ച് ധാരാവി: കൊറോണ ബാധിതൻ മരിച്ചു, പ്രദേശം സീൽ വെച്ചു, രാജ്യത്ത് 24 മണിക്കൂറിൽ 437 കേസുകൾ ഭീതി വിതച്ച് ധാരാവി: കൊറോണ ബാധിതൻ മരിച്ചു, പ്രദേശം സീൽ വെച്ചു, രാജ്യത്ത് 24 മണിക്കൂറിൽ 437 കേസുകൾ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തടയിടുന്നുവെന്ന് ബിജെപിദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തടയിടുന്നുവെന്ന് ബിജെപി

English summary
Tablighi Jamaat attendee attempts suicide from 6th floor of Delhi hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X