കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസമ്മേളനത്തില്‍ പങ്കെടുത്തവരെ താമസിപ്പിച്ചയിടത്തിന് സമീപം ശുദ്ധികലശം നടത്തി ബിജെപി സെക്രട്ടറി

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 4067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 109 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ ഇന്നലെ 86 പേര്‍ക്ക് കൊറാണ സ്ഥിരീകരിച്ചവരില്‍ 85 പേരും നിസാമുദീനിലെ മര്‍ക്കസില്‍ ചേര്‍ന്ന തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായിരുന്നു.

Recommended Video

cmsvideo
Tablighi members in Delhi colony, BJP man does ‘purific | Oneindia Malayalam

രാജ്യത്ത് മുപ്പത്ശതമാനം കൊറോണ ബാധിതര്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ താമസിച്ച സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിന് സമീപത്ത് ശുദ്ധീകരണം നടത്തിയ ദില്ലി ബിജെപി സെക്രട്ടറിയുടെ നടപടി വിവാദത്തിലായിരിക്കുകയാണ്.

വിക്രം ബിദൂരി

വിക്രം ബിദൂരി

സൗത്ത് ദില്ലിയിലെ തുഗ്ലാഖാബാദ് റെയില്‍വേ കോളനിയിലാണ് ബിജെപി സെക്രട്ടറി വിക്രം ബിദൂരി ശുദ്ധീകരണം നടത്തിയിരിക്കുന്നത്. അതിനടുത്തുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു മതസമ്മേളനത്തില്‍ പങ്കെടുത്തവരെ താമസിപ്പിച്ചത്. രാജ്യത്ത് കൊറാണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സാമുദായിക നിറം കലര്‍ത്തുകയോ ഭിന്നതയും വേര്‍തിരിവോ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ബിജെപി അധ്യക്ഷന്‍ പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് വിക്രം ബിദുരിയുടെ നടപടി.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

കോളനിയുടെ ഒരു മീറ്റര്‍ ചുറ്റളവിവാണ് ശുദ്ധീകരണം നടത്തിയതെന്ന് വിക്രം ബിദുരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ദേശദ്രോഹപരമായ, മാനുഷിക വിരുദ്ധ ഘടകങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് ശുദ്ധീകരണം നടത്തിയത്. ഇത് കൂടാതെ ഗംഗാ ജലവും സാനിറ്റൈസറും ഉപയോഗിച്ച് പ്രദേശത്തെ പോസ്റ്റോഫീസ്, ക്ഷേത്രം, ഡിസ്‌പെന്‍സറി, ഗുരുദ്വാര എന്നിവയും ശുദ്ധീകരിച്ചു. ഇതിനെക്കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റും ഗുരുദ്വാര പങ്കുവെച്ചിട്ടുണ്ട്.

ബിജെപി

ബിജെപി

ബിജെപി എംപിയായ രമേശ് ബിദുരിയുടെ അനന്തരവനാണ് വിക്രം ബിദുരി. അദ്ദേഹം 2015 ലേയും 2020 ലേയും ദില്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വിക്രം ബിദുരിയുടെ പ്രവൃര്‍ത്തി സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇതില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും രമേശ് ബിദുരി പ്രതികരിച്ചു.

മര്‍ക്കസ് സീല്‍ ചെയ്യണം

മര്‍ക്കസ് സീല്‍ ചെയ്യണം

അതേസമയം മര്‍ക്കസ് കെട്ടിടം അടച്ചുപൂട്ടണണെന്ന ആവശ്യം ഉയര്‍ത്തി പാര്‍ട്ടി കൗണ്‍സിലറും സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ രാജ്പാല്‍ സിംഗ് രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കെട്ടിടം സീല്‍ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തയച്ചതായും രാജ്പാല്‍ സിംഗ് പറഞ്ഞു. 3000 പേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന അഞ്ച് നില കെട്ടിടമാണ് മര്‍ക്കസ്. കെട്ടിടം നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്.

മതസമ്മേളനം

മതസമ്മേളനം

സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ ഒളിവില്‍ പോയിട്ടുണ്ട്. ഇത്തരത്തില്‍ ഒളിവില്‍ പോയ ഇരുന്നൂറ് വിദേശികളില്‍ 18 പേര്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി പിടിയിലായിട്ടുണ്ട്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം കുമാര്‍ ഠാക്കൂര്‍ മുന്നറിയിപ്പ് നല്‍കിയികുന്നു. മാര്‍ച്ച് 13 നും 18 നും ഇടയിലായിരുന്നു മര്‍ക്കസില്‍ മതസമ്മേളനം നടന്നത്.

കൊലപാതകം

കൊലപാതകം

കോഴിക്കോട് ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ നിസാമുദീനില്‍ നിന്നും എത്തിയവരാണ്. അതേസമയം നിസാമുദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് ജമാ അത്തെ മതസമ്മേളനമാണ് ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ചു കൊന്ന സംഭവമുണ്ടായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നൂറ് കണത്തക്കിനാളുകള്‍ക്ക് കൊറോണ വൈറസ് രോഗം പടര്‍ന്നത് നിസാമുദീന്‍ മതസമ്മേളനമാണെന്ന് ഇയാള്‍ ആരോപിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനിടയാക്കുകയും കൊസപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

English summary
Tablighi members in Delhi colony, BJP man does ‘purification’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X