കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്രീസ് അന്‍സാരിയെ അടിച്ചുകൊന്നതല്ല!! ഹൃദയാഘാതമെന്ന് പോലീസ് കുറ്റപത്രം

Google Oneindia Malayalam News

റാഞ്ചി: കോളിളക്കം സൃഷ്ടിച്ച ആള്‍ക്കൂട്ട കൊലപാതകം അട്ടിമറിക്കുന്ന തരത്തില്‍ പോലീസ് കുറ്റപത്രം. ജാര്‍ഖണ്ഡിലെ തബ്രീസ് അന്‍സാരി എന്ന യുവാവിന്റേത് കൊലപാതകമല്ലെന്ന് പോലീസ്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്താതെയാണ് കുറ്റപത്രം പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

Tabriz

മോഷണം ആരോപിച്ച് കുറച്ചാളുകള്‍ ചേര്‍ന്ന് 22കാരനായ തബ്രീസിനെ മര്‍ദ്ദിക്കുന്നതും ചുറ്റും ഗ്രാമീണര്‍ കൂടി നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏഴ് മണിക്കൂറിലധികം നീണ്ട മര്‍ദ്ദനത്തിന് ശേഷമാണ് തബ്രീസിനെ അക്രമിക്കൂട്ടം പോലീസിന് കൈമാറിയത്. പിന്നീടായിരുന്നു മരണം. വീഡിയോ പരിശോധിച്ച് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ കൊലപാതക കുറ്റം പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയില്ല. ഹൃദയാഘാതം മൂലമാണ് തബ്രീസ് അന്‍സാരി മരിച്ചതെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. 304 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തബ്രീസിന്റെ ഭാര്യ സമര്‍പ്പിച്ച പരാതിയിലാണ് പോലീസ് കേസെടുത്തത്. കൊലകുറ്റം എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ കൊലപാതക കുറ്റം ഒഴിവാക്കി. ഇതിന് രണ്ട് കാരണങ്ങളാണ് സരയ്‌കേല-ഖര്‍സവാന്‍ പോലീസ് സൂപ്രണ്ട് പറയുന്നത്.

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞുഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

തബ്രീസ് അന്‍സാരി മര്‍ദ്ദനമേറ്റ സ്ഥലത്ത് വച്ചുതന്നെ മരിച്ചിട്ടില്ല എന്നാണ് ഒരു കാരണം. അക്രമികള്‍ക്ക് തബ്രീസ് അന്‍സാരിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യമില്ലായിരുന്നുവെന്നാണ് പോലീസ് ന്യായം. കൊലപാതക കുറ്റത്തെ സാധൂകരിക്കാതെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരിക്കുന്നത് എന്നാണ് പോലീസ് പറയുന്ന രണ്ടാമത്തെ കാരണം. തലയില്‍ സാരമായ മുറിവേറ്റിരുന്നു തബ്രീസിന്. എന്നാല്‍ ഈ മുറിവ് കാരണമല്ല മരണം സംഭവിച്ചിരിക്കുന്നത് എന്നും പോലീസ് പറയുന്നു.

ഈ വര്‍ഷം ജൂണ്‍ 18നാണ് ഒരുകൂട്ടം ആളുകള്‍ തബ്രീസ് അന്‍സാരിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. യുവാവിന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. ശേഷം ആദ്യമായി ജംഷഡ്പൂരിലെ ജോലിസ്ഥലത്ത് നിന്ന് നാട്ടിലേക്ക് വരികയായിരുന്നു ഇയാള്‍. വീട്ടില്‍ നിന്ന് കിലോമീറ്റര്‍ അകലെ വച്ചാണ് മോഷണം ആരോപിച്ച് ഒരു സംഘം തബ്രീസ് അന്‍സാരിയെ തടഞ്ഞതും കെട്ടിയിട്ട് മര്‍ദ്ദിച്ചതും. ജയ് ശ്രീറാം, ജയ് ഹനുമാന്‍ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറി. മോഷണക്കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. അവിടെ വച്ചാണ് മരണം സംഭവിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.

English summary
Tabrez Ansari killing; Police chargesheet drops murder charge against 11 accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X