കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാനെ കുടുക്കിയത് തബു, ഹം സാത്ത് സാത്ത് ഹേയിലെ ബന്ധം അഴിക്കുള്ളിലാക്കി!! സത്യാവസ്ഥ എന്ത്?

സല്‍മാന്‍ ഖാനെ കുടുക്കിയത് തബു

Google Oneindia Malayalam News

Recommended Video

cmsvideo
സല്‍മാന്‍ ഖാനെ കുടുക്കിയത് തബുവോ?? സത്യാവസ്ഥ ഇതാണ് | Oneindia Malayalam

ജോധ്പൂര്‍: സല്‍മാന്‍ ഖാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ അഴിക്കുള്ളിലായിരിക്കുകയാണ്. സല്‍മാന്‍ കുറ്റക്കാരനാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ ഇതിനിടയില്‍ കേട്ടുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റ കൃഷ്ണ മൃഗത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് സല്‍മാന്‍ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ മാനിന്റെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയതെന്ന് എങ്ങനെയെന്ന ചോദ്യത്തിന് താനല്ല വെടിയുതിര്‍ത്തതെന്നു സല്‍മാന്‍ പറഞ്ഞിരുന്നു. ഈ ഒരു വാദമാണ് സല്‍മാനെ ഇപ്പോള്‍ കുറ്റക്കാരനാക്കിയിരിക്കുന്നത്.

കൃഷ്ണമൃഗത്തെ വെടിവെച്ചെങ്കിലും ഈ കേസില്‍ ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങള്‍ സല്‍മാന്‍ ഖാന് അറിയാം. യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ബോളിവുഡ് നടിയും സല്‍മാന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായ തബുവാണ്. വെടിവെക്കാന്‍ പ്രേരണ നല്‍കിയത് തബുവാണെന്ന് ദൃക്‌സാക്ഷികള്‍ ചിലര്‍ പറയുന്നുണ്ട്. ഈ സംഭവത്തിന് ശേഷം തബു സല്‍മാനുമായി കൂടുതല്‍ അടുത്ത്. കേസുമായി ബന്ധപ്പെട്ട് സല്‍മാന്റെ വീട്ടില്‍ ഇവര്‍ വരാറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. തബുവിനെ രക്ഷപ്പെടുത്താന്‍ കേസ് സ്വയം ഏറ്റെടുക്കുകയായിരുന്നു സല്‍മാനെന്നാണ് റിപ്പോര്‍ട്ട്.

തബുവിന്റെ പ്രേരണ

തബുവിന്റെ പ്രേരണ

സല്‍മാനെതിരെയായിരുന്നു കേസില്‍ ഏറ്റവും ഗുരുതര ആരോപണമുണ്ടായിരുന്നത്. ഹം സാത്ത് സാത്ത് ഹെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്നു എന്നായിരുന്നു പ്രധാന കേസ്. സെയ്ഫ് അലിഖാന്‍, നീലം, സൊനാലി ബേന്ദ്രെ, തബു എന്നിവരായിരുന്നു കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. കൃഷ്ണ മൃഗങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ സല്‍മാന്‍ ഖാനെ പ്രേരിപ്പിച്ചത് തബുവാണെന്ന് സുപ്രധാനമായ ഒരു ദൃക്‌സാക്ഷി പറയുന്നു. എന്നാല്‍ കോടതിയില്‍ തബുവിനെതിരെ വേണ്ടത്ര തെളിവുകള്‍ നിരത്താന്‍ പോലീസിന് സാധിക്കാത്തത് അവരെ രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം കേസില്‍ പോലീസിന്റെ പ്രധാന ശ്രദ്ധ സല്‍മാന്‍ ഖാനെതിരായതും തബുവിന് രക്ഷയായി മാറുകയായിരുന്നു. അതിനേക്കാള്‍ നിര്‍ണായകമായത് കോടതിയില്‍ തബുവിനെതിരെ സല്‍മാന്‍ മൊഴി നല്‍കിയില്ല എന്നതാണ്. ഇരുവരും തമ്മില്‍ ഹം സാത്ത് സാത്ത് ഹേയുടെ ചിത്രീകരണ സമയത്ത് മികച്ച ബന്ധത്തിലായിരുന്നു. ഇതും തബുവിനെ സഹായിച്ചതിന് കാരണമായെന്നാണ് സൂചന.

കൃഷ്ണമൃഗത്തെ കൊന്നതാര്?

കൃഷ്ണമൃഗത്തെ കൊന്നതാര്?

കൃഷ്ണമൃഗത്തെ താന്‍ കൊന്നിട്ടില്ലെന്ന് സല്‍മാന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരിക്കും ആരാണ് അതിന് മുന്നില്‍ നിന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇതാണ് സല്‍മാനെ പ്രതിയാക്കുന്നതിന് കാരണമായിരിക്കുന്നത്. ദൃക്‌സാക്ഷികള്‍ പറയുന്നത് സല്‍മാനും സെയ്ഫ് അലിഖാനും തബുവുമടക്കമുള്ളവര്‍ ജീപ്പില്‍ പോകുമ്പോള്‍ കൃഷ്ണ മൃഗത്തെ കണ്ടെന്നും അവയെ വെടിവെച്ചിടാന്‍ തബു സല്‍മാനെ നിര്‍ബന്ധിച്ചു എന്നുമാണ്. ഇവ കൂട്ടത്തോടെ വന്നതാണ് ഇതിന് പ്രേരണയായത്. യഥാര്‍ത്ഥത്തില്‍ സല്‍മാന് ഇവയെ കൊല്ലാന്‍ ആഗ്രഹമില്ലായിരുന്നു. പക്ഷേ തബുവിന്റെ നിര്‍ബന്ധം സഹിക്കാതായപ്പോള്‍ വെടിവെച്ച് പോവുകയായിരുന്നു. ഇക്കാര്യം സല്‍മാന്‍ കോടതിയില്‍ പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് ലഭിച്ച അതേ ശിക്ഷ തന്നെ തബുവിനും ലഭിക്കുമായിരുന്നു. എന്നാല്‍ കേസില്‍ സല്‍മാന്‍ ഖാന്‍ എന്ന ബിംബത്തെ മറയാക്കി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. കൂടെയുള്ളവരാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചത്. പക്ഷേ കുടുങ്ങിയപ്പോള്‍ അദ്ദേഹം തനിച്ചായി പോയെന്ന് ബിഷണോയ് വിഭാഗത്തിലുള്ളവര്‍ പറയുന്നു.

സെയ്ഫിന്റെ ഗുഡ്‌ലക്ക്

സെയ്ഫിന്റെ ഗുഡ്‌ലക്ക്

വിചാരണ വേളയില്‍ കേസില്‍ നിന്ന് അനായാസം രക്ഷപ്പെടുമെന്ന് സെയ്ഫ് അലിഖാന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് സമ്മര്‍ദമില്ലായിരുന്നു. പക്ഷേ കേസിന്റെ വിവിധ ഘട്ടങ്ങളിലായി സെയ്ഫും സല്‍മാന്റെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ സല്‍മാന്‍ ഖാന്റെ വീട്ടില്‍ ഒത്തുകൂടുകയും അദ്ദേഹം ഇവര്‍ക്ക് വേണ്ടി നിയമസഹായങ്ങള്‍ നല്‍കിയെന്നുമാണ് സൂചന. കോടതി വിധി വന്ന ഉടനെ തബു, സെയ്ഫ്, സൊനാലി എന്നിവര്‍ സല്‍മാന്റെ അടുത്തേക്ക് വന്ന് പിന്തുണ അറിയിച്ചെന്നാണ് സൂചന. ഗുഡ്‌ലക്ക് എന്നാണ് മുംബൈയിലേക്ക് മടങ്ങും മുമ്പ് സെയ്ഫ് സല്‍മാനോട് പറഞ്ഞത്. പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ കേസുമായി ബന്ധപ്പെട്ട് ഇവര്‍ ഇനി സല്‍മാനൊപ്പം ഉണ്ടാവില്ല. ചുരുക്കിപറഞ്ഞാല്‍ കൈയൊഴിഞ്ഞു എന്നര്‍ത്ഥം. അതേസമയം തബു സല്‍മാനോട് നന്ദി പോലും പറഞ്ഞില്ലെന്നാണ് സൂചന. കേസില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ ഇവര്‍ സല്‍മാനില്‍ നിന്ന് അകലം പാലിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തെളിവില്ലാത്ത കുറ്റങ്ങള്‍

തെളിവില്ലാത്ത കുറ്റങ്ങള്‍

കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ശരിക്കും കുടുങ്ങേണ്ടവരായിരുന്നു. കോടതി വിചാരണ വേളയില്‍ സല്‍മാന്‍ ഖാനോട് ചോദിച്ച കാര്യങ്ങളിലും കൃത്യമായ ഉത്തരം സല്‍മാന്‍ കഴിഞ്ഞിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും അത് തെറ്റാണെന്ന ഉത്തരമാണ് സല്‍മാന്‍ നല്‍കിയത്. മറ്റുള്ളവരോട് ചോദിച്ച ചോദ്യങ്ങളില്‍ അവര്‍ സമര്‍ത്ഥമായി ഉത്തരം പറഞ്ഞതും സല്‍മാന്റെ തിരിച്ചടിക്ക് കാരണമായി. ഷൂട്ടിംഗ് സമയത്ത് വേട്ടയ്ക്ക് പോയിരുന്നോ എന്ന ചോദ്യത്തിന് പോലും ഇല്ല എന്ന ഉത്തരമാണ് സല്‍മാന്‍ പറഞ്ഞത്. ഇത് കോടതിയെ ഞെട്ടിക്കുന്നതായിരുന്നു.സല്‍മാന്‍ അന്ന് രാത്രി വേട്ടയ്ക്ക് പോയതിന് പോലീസിന്റെ കൈവശം കൃത്യമായ തെളിവുകളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഈ ചോദ്യത്തിന് ഇങ്ങനെയൊരു ഉത്തരം നല്‍കിയതെന്ന് ഇപ്പോഴും അവ്യക്തമാണ്. അതേസമയം സല്‍മാന്‍ ഖാനെ കുറിച്ചുള്ള മാധ്യങ്ങളുടെ ചോദ്യത്തെ തുടര്‍ന്ന് സെയ്ഫ് അലിഖാന്‍ ക്ഷുഭിതനായത് മാധ്യമപ്രവര്‍ത്തകരെ അമ്പരിപ്പിച്ചു. എന്നാല്‍ ഈ ദേഷ്യം പുറത്തുകാണിക്കാതെ സ്വന്തം ഡ്രൈവറോട് കാണിക്കുകയാണ് അദ്ദേഹം ചെയ്തത്.

സല്‍മാന്റെ ആരോഗ്യം മോശം, രക്തസമ്മര്‍ദം വര്‍ധിച്ചു, ഡോക്ടര്‍മാരുടെ സേവനം!! ജയിലില്‍ ആദ്യദിനം നല്ലതല്ലസല്‍മാന്റെ ആരോഗ്യം മോശം, രക്തസമ്മര്‍ദം വര്‍ധിച്ചു, ഡോക്ടര്‍മാരുടെ സേവനം!! ജയിലില്‍ ആദ്യദിനം നല്ലതല്ല

ബോഡി ഗാർഡിൽ അഭിനയിച്ച ദിലീപ്, പിന്നെ സൽമാൻ... അടുത്തത്? ബലാത്സംഗ കുറ്റമല്ല വേട്ടയാടൽ... കഥമാറും!ബോഡി ഗാർഡിൽ അഭിനയിച്ച ദിലീപ്, പിന്നെ സൽമാൻ... അടുത്തത്? ബലാത്സംഗ കുറ്റമല്ല വേട്ടയാടൽ... കഥമാറും!

മെഡിക്കല്‍ ഓര്‍ഡിനന്‍സില്‍ ബിജെപിയില്‍ ഭിന്നത, കുമ്മനത്തെ തള്ളി മുരളീധരന്‍, അഴിമതിക്കൊപ്പമല്ല!!മെഡിക്കല്‍ ഓര്‍ഡിനന്‍സില്‍ ബിജെപിയില്‍ ഭിന്നത, കുമ്മനത്തെ തള്ളി മുരളീധരന്‍, അഴിമതിക്കൊപ്പമല്ല!!

English summary
Tabu provoked salman khan to pull trigger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X