പെണ്‍കുട്ടി നിര്‍ഭാഗ്യവതിയെന്ന് ആരോപിച്ച് കല്യാണത്തിന് തൊട്ടുമുന്‍പ് വരന്‍ പിന്മാറി
റായ്പുര്‍: പെണ്‍കുട്ടിക്ക് ഭാഗ്യമില്ലെന്ന് പറഞ്ഞ് വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ പിന്മാറി. റായ്പുരിനടുത്ത് ഗരിയാബന്ത് ഗ്രാമത്തിലാണ് സംഭവം. ഏപ്രില്‍ 22നായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ വിവാഹത്തിന്റെ തൊട്ടു മുന്‍പുള്ള ദിവസം ചെറിയ കാര്യം പറഞ്ഞ് വരന്റെ വീട്ടുകാര്‍ പിന്മാറുകയായിരുന്നു.
വരന്റെ പിതാവിന് ബൈക്കില്‍ നിന്നും വീണ് ചെറിയ അപകടം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയുടെ നിര്‍ഭാഗ്യം കാരണമാണ് അപകടം സംഭവിച്ചതെന്ന് ആരോപിച്ചാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. എന്നാല്‍, വന്‍തുക സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇത് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വരന്റെ പിന്മാറ്റമെന്നും വധുവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും വധുവിന്റെ വീട്ടുകാര്‍ പൂര്‍ത്തിയാക്കിയിരുന്നു. പാവപ്പെട്ടവരായ ഇവര്‍ വിവാഹ മണ്ഡപം ബുക്ക് ചെയ്യുകയും വേണ്ടപ്പെട്ടവരെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. ബന്ധുക്കള്‍ വിവാഹവീട്ടിലെത്തി വിവാഹആഘോഷം തുടങ്ങിയതിനുശേഷമായിരുന്നു വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന വരന്‍ അറിയിക്കുന്നത്.
വരനുമായി നേരത്തെ ഫോണില്‍ സംസാരിച്ചപ്പോള്‍ കാര്‍ സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി വധു ചന്ദ്രവതി ദേവാംഗന്‍ പറഞ്ഞു. സംഭവത്തില്‍ ഇവര്‍ ജില്ലാ പോലീസിനും വനിതാ കമ്മീഷനും പരാതി നില്‍കിയിട്ടുണ്ട്. വനിതാ കമ്മീഷന്‍ അടുത്തദിവസം തന്നെ ഇരുവീട്ടുകാരെയും മൊഴിയെടുക്കാനായി വിളിപ്പിക്കും.












Click it and Unblock the Notifications