മുംബൈ ഭീകരാക്രണം; റാണയ്ക്ക് താന്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ അംഗമാണെന്ന കാര്യം അറിയാമെന്ന് ഹെഡ്‌ലി
മുംബൈ: അമേരിക്കന്‍ ജയിലില്‍ കഴിയുന്ന തഹാവൂര്‍ റാണയ്ക്ക് ലഷ്‌കറെ തൊയിബയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പു സാക്ഷിയാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ ഭീകരാക്രമണക്കേസില്‍ എതിര്‍ വിസ്താരം നടക്കുന്ന സമയത്തായിരുന്നു ഹെഡ്‌ലി ക്രോസ് ഈ കാര്യം പറഞ്ഞത്.
ഫെബ്രുവരി 13നാണ് ഹെഡ്‌ലിയുടെ ഒരാഴ്ച നീണ്ട മൊഴിയെടുപ്പ് അവസാനിച്ചത്. മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അമേരിക്കയില്‍ അനുഭവിക്കുകയാണ് ഹെഡ്‌ലി. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയിലെ അംഗമാണ് താനെന്ന കാര്യം അമേരിക്കയിലെ സഹപ്രവര്‍ത്തകനായ തഹവൂര്‍ റാണക്ക് അറിയാമായിരുന്നുവെന്നും ഹെഡ്‌ലി പറഞ്ഞു.

ചിക്കാഗോയിലെ ജയിലില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് എതിര്‍ വിസ്താരം നടക്കുന്നത്. മുഖ്യപ്രതിയായ അബു ജിന്‍ഡാലിയുടെ അഭിഭാഷകന്‍ അബ്ദുള്‍ വഹാബ് ഖാനാണ് ഹെഡ്‌ലിയെ എതിര്‍ വിസ്താരം ചെയ്യുന്നത്. വിസ്താരം നാല് ദിവസം തുടരും.
ഭീകരാക്രമണത്തിന് ഐഎസ്‌ഐ സാമ്പത്തിക, സൈനീക, ധാര്‍മ്മിക പിന്തുണ നല്‍കിയിരുന്നതായി ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. ആക്രമണം സംഘടിപ്പിക്കുന്നതില്‍ താനും പങ്കാളിയായിരുനെന്ന് ഹെഡ്‌ലി നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ തന്റെ ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹെഡ്‌ലി ഉത്തരം പറഞ്ഞില്ല.












Click it and Unblock the Notifications