തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ (64) എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. 18 ദിവസത്തേക്കാണ് കസ്റ്റഡി. തുടർന്ന് റാണയെ ഡൽഹി എൻ ഐ എ ആസ്ഥാനത്തേക്കു കൊണ്ടുപോയി. കസ്റ്റഡിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ബുധനാഴ്ചയാണ് റാണയെ ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ യുഎസ് സുപ്രീം കോടതിയിൽ റാണ നൽകിയ ഹർജി നൽകിയിരുന്നു. പാർക്കിൻസൺസ്, മൂത്രാശയ രോഗങ്ങൾ, അയോർട്ടിക് അന്യൂറിസം എന്നിങ്ങനെയുള്ള പല രോഗങ്ങളാൽ താൻ ബുദ്ധിമുട്ട് നേരിടുന്നതായും അതിനാൽ ഇന്ത്യയ്ക്ക് കൈമാറരുതെന്നുമായിരുന്നു ആവശ്യം. എന്നാൽ കോടതി ഈ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. ഇതോടെയാണ് ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്. എൻ ഐ എയുടെ പ്രത്യേക സംഘമാണ് വ്യോമസേന വിമാനത്തിൽ റാണയെ ഡൽഹിയിൽ എത്തിച്ചത്. ഇന്ത്യയിൽ എത്തിയ ഉടനെ ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ഷിക്കാഗോയിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ തഹാവൂർ റാണ. ഇയാളാണ് ആക്രമണത്തിന് ആവശ്യമായ സാമ്പത്തിക, ലോജിസ്റ്റിക് സഹായം നൽകിയതെന്നാണ് മുഖ്യപ്രതിയായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി നൽകിയ മൊഴി.
മുംബൈയിൽ ഇമിഗ്രന്റ് ലോ സെന്റർ സ്ഥാപിക്കുന്നതിന് ഉൾപ്പെടെറാണ പല തരത്തിൽ ആക്രമണത്തിന് വേണ്ട സഹായങ്ങൾ റാണ നൽകിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഭീകരാക്രമണം നടത്തുന്നതിന് മുൻപ് ഹെഡ്‌ലിയ്ക്ക് മുംബൈയിൽ എത്തിയതും റാണയുടെ സഹായത്തോടെയാമ്. മാത്രമല്ല ഭീകരാക്രമണം നടക്കുന്നതിന് മുൻപ് 2008 നവംബർ 13 നും 22 നും ഇടയിൽ ഇയാൾ മുംബൈ സന്ദർശിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
2009 ലാണ് എഫ് ബി ഐ ഇയാളെ യുഎസിലെ ഷിക്കാഗോയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനിൽ ഒരു ആക്രമം പദ്ധതിയിട്ടതിനും പാക് ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് ഭൗതിക സഹായം നൽകിയതിനുമായിരുന്നു അറസ്റ്റ്. കേസിൽ രണ്ട് വർഷത്തിന് ശേഷം ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ 166 പേരായിരുന്നു കൊല്ലപ്പെട്ടത്. മൂന്ന് ദിവസം നീണ്ട് നിന്ന ആക്രമണം നടത്തിയ 10 ഭീകരരിൽ അജ്മൽ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാൻ സാധിച്ചത്. 2012 നവംബർ 21 ന് ഇയാളെ ഇന്ത്യ തൂക്കിലേറ്റിയിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications