കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹൽ ഇന്ത്യയുടേത്, ഒഴുക്കിയത് ഇന്ത്യക്കാരന്റെ ചോരയും വിയർപ്പും , എംഎൽഎയെ തിരുത്തി യോഗി

ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് അദിത്യനാഥ് സന്ദര്‍ശനം നടത്തുന്നത്

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യക്കാരന്‍റെ രക്തവും വിയര്‍പ്പുമാണ് താജ്മഹല്‍ | Oneindia Malayalam

ദില്ലി: മുഗൽ രാജവംശത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹൽ ഇന്ത്യയുടേതാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന സ്മാരകത്തിന് ഇന്ത്യ സംസ്കാരമായി ഒരു ബന്ധവുമില്ല. എന്നിരുന്നാലും താജ്മഹലിനു വേണ്ടി ഒഴുക്കിയ ചോരയും രക്തവും ഇന്ത്യയിലെ സാധാരണ ജനങ്ങളുടേതാണെന്ന് യോഗി പറഞ്ഞു.

ഭീഷണി അവസാനിപ്പിക്കുക, അല്ലെങ്കിൽ ഏതു നിമിഷവും യുദ്ധം, രണ്ടും കൽപിച്ച് ഉത്തരകൊറിയ, ഭീതിയിൽ ലോകം ഭീഷണി അവസാനിപ്പിക്കുക, അല്ലെങ്കിൽ ഏതു നിമിഷവും യുദ്ധം, രണ്ടും കൽപിച്ച് ഉത്തരകൊറിയ, ഭീതിയിൽ ലോകം

yogi

 ഇന്ത്യയിൽ സർക്കാർ ഭരണം വേണ്ട... പട്ടാള ഭരണം മതിയെന്ന് ജനങ്ങൾ, സർവെ ഫലം പുറത്ത് ഇന്ത്യയിൽ സർക്കാർ ഭരണം വേണ്ട... പട്ടാള ഭരണം മതിയെന്ന് ജനങ്ങൾ, സർവെ ഫലം പുറത്ത്

താജ്മഹലിന് ഉത്തർ പ്രദേശുമായോ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതോ അല്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് സംഗീത് സോമൻ പറഞ്ഞിരുന്നു. ഈ വിവാദ പ്രസ്തവനയെ തിരുത്തി കൊണ്ടാണ് യോഗി രംഗത്തെത്തിയിരിക്കുന്നത്. ആര് ആർക്ക് വേണ്ടി എന്തിനു നിർമ്മിച്ചു എന്നുള്ളതല്ല. ഇത് ഇന്ത്യൻ തൊളിലാളികൾ ചോര നീരാക്കി നിർമ്മിച്ചതാണെന്നും യോഗി പറഞ്ഞു.

താജ്മഹൽ സന്ദർശിക്കും

താജ്മഹൽ സന്ദർശിക്കും

ഒക്ടോബർ 26 ന് ദില്ലിയിലെ ആഗ്ര സന്ദർശിക്കാൻ പദ്ധതിയുണ്ടെന്നു യോഗി അറിയിച്ചു. നഗരത്തിന്റെ പ്രധാന ആകർഷണമായ താജ് മഹൽ സന്ദർശിക്കുമെന്നും യോഗി കൂട്ടിച്ചേർത്തു.

370 കോടി രൂപയുടെ പദ്ധതി

370 കോടി രൂപയുടെ പദ്ധതി

താജ്മഹൽ ഇന്ത്യയുടെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നാണ്. അതിനാൽ ഇവിടെ സന്ദർശകർക്ക് കുറച്ചുകടി നല്ല സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല യുപിക്കാണെന്നും യോഗി പറഞ്ഞു. ഇതിന്റെ ഭാഗമായി 370 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മുഗർരാജക്കന്മാർ രാജ്യദ്രോഹികൾ

മുഗർരാജക്കന്മാർ രാജ്യദ്രോഹികൾ

കഴിഞ്ഞ ദിവസം മുഗൽ രാജാക്കന്മാർക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്. മുഗർ രാജക്കന്മാർ രാജ്യ ദ്രോഹികളാണെന്നും ഇന്ത്യയിലെ ഹിന്ദുക്കളെ ക്രൂരമായി കൊന്നു ഒടുക്കിയിട്ടുണ്ടെന്നും നേതാവ് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ താജാമഹൽ എങ്ങനെ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാകുമെന്നും ആദ്ദേഹം ചോദിക്കുന്നുണ്ട്.

എംഎൽഎയുടെ വിവാദ പരാമർശം

എംഎൽഎയുടെ വിവാദ പരാമർശം

തജ്മഹലിനെതിരെയുള്ള നേതാവിന്റെ പ്രസ്തവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. താജ്മഹലിനെ ഇന്ത്യയുടെ ചരിത്ര വിശേഷിപ്പുകളിൽ നിന്ന് മാറ്റിയതിൽ ദുഃഖിക്കുന്നവരുണ്ട്. എന്നാൽ ഇത് ഏതു തരം ചരിത്രമാണെന്നും സോം ചോദിക്കുന്നുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ താജ്മഹലിന് എവിടെയാണ് സ്ഥാനം, , പിതാവിനെ ജയിലിലിട്ടതാണോ ചരിത്രം, അതെ ഹിന്ദുക്കളെ കൊന്നൊടുക്കയതോ നേതാവ് ചോദിക്കുന്നുണ്ട്. ഈ പ്രസ്താവനയാണ് ഏറെ വിവാദത്തിന് കാരണമായത്.

ടൂറിസ്റ്റ് ബുക്കിലെറ്റിൽ നിന്ന താജ്മഹൽ പുറത്ത്

ടൂറിസ്റ്റ് ബുക്കിലെറ്റിൽ നിന്ന താജ്മഹൽ പുറത്ത്

അടുത്തിടെ ഉത്തർ പ്രദേശ് സർക്കാർ പുറത്തിറക്കിയ ടൂറിസ്റ്റ് ബുക്ക ലെറ്റിൽ നിന്ന് താജ്മഹൽ ഒഴിവാക്കിയിരുന്നു. പകരം ഗോരാഖ്പൂർ ക്ഷേത്രം ഉൾപ്പെടെയുള്ള ഉൾപ്പെടുത്തുകയും ചെയ്തിരുന്നു

എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ ഒവൈസി

എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ ഒവൈസി

ബിജെപി എംഎൽഎ സേമിന്റെ പ്രസ്തവനയ്ക്കെതിരെ എഐഎംഐഎം നേതാവ് അസാസുദ്ദീൻ ഓവൈസി രംഗത്തെത്തിയിരുന്നു. മുഗൾ രാജക്കന്മാർ രാജ്യദ്രോഹികളാണെങ്കിൽ അവർ നിർമ്മിച്ച റെഡ്ഫോർട്ടിൽ എന്തിനാണ് മോദി പതാക ഉയർത്തുന്നത്. കൂടാതെ സ്വാതന്ത്ര്യദിനത്തിൽ രാജ്യ അഭിസംബോധന ചെയ്യാൻ നെഹ്റു സ്റ്റേഡിയമുള്ളപ്പോൾ എന്തിന് റെഡ്ഫോർട്ട് തിരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

English summary
A day after one of his party's legislators said the Taj Mahal doesn't represent Indian culture, Uttar Pradesh chief minister Adityanath waded into the controversy today, saying that the Mughal monument is decidedly Indian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X