കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല; വിഎച്ച്പി പ്രവർത്തകർ താജ് മഹലിന്റെ ഗേറ്റ് തകർത്തു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
താജ്മഹലിന് നേരെ ആക്രമണം | Oneindia Malayalam

ആഗ്ര: വിശ്വഹിന്ദു പരിക്ഷത്ത് പ്രവർത്തകർ താജ്മഹൽ ഗേറ്റ് തകർത്തെന്ന് ആരോപണം. സായുധരായ വിശ്വഹിന്ദു പരിക്ഷത്താണ് ഗേറ്റ് തകർത്തത്. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുതിര്‍ന്ന വിഎച്ച്പി നേതാവായ രവി ദുബെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിന്റെ പരാതിയില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഹാമറുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് അക്രമാസക്തരായി ഗേറ്റ് തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗേറ്റ് താജ് മഹലിന് സമീപത്തുള്ള സിദ്ധാര്‍ത്ഥേശ്വര മഹാദേവ ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുന്നു എന്നതാണ് ആരോപണം. താജ്മഹലിനേക്കാൾ പഴക്കമുള്ള ക്ഷേത്രമാണ് സിദ്ധാര്‍ത്ഥേശ്വര മഹാദേവ ക്ഷേത്രം. 400 വർഷം പഴക്കമുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രത്തിലേക്ക് വരുന്ന ആളുകൾ പ്രവേശിക്കുന്നത് തടസ്സപ്പെടുത്താൻ സാധിക്കില്ലെന്ന് വിഎച്ച്പി നേതാവ് രവി ദുബെ പറഞ്ഞു.

ശിവ ക്ഷേത്രം

ശിവ ക്ഷേത്രം

താജ്മഹലുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദം നിലനിന്നിരുന്നു. ജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നാണ് ചെറിയ ക്ലാസുമുതൽ പഠിക്കുന്നത്. എന്നാൽ പഴയ ശിവകേഷത്രമായിരുന്നു താജ്മഹൽ എന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ആഗ്രയിലെ സൗധം താജ്മഹലല്ല ശിവക്ഷേത്രമായ തേജോ മഹാലയ ആണന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്നുമാണ് ഒരു വിഭാഗം അവകാശപ്പെട്ടത്.

സുപ്രീം കോടതിയെ സമീപിച്ചു

സുപ്രീം കോടതിയെ സമീപിച്ചു

താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് 'താജ്മഹല്‍, ദി ട്രൂ സ്റ്റോറി' എന്ന പേരില്‍ പിഎൻ ഓക്ക് പുസ്തകം രചിച്ചിരുന്നു. പുസ്തകം രചിക്കുക മാത്രമല്ല താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തില്‍ ഓക്ക് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

ഔദ്യോഗിക പുസ്തകത്തിൽ പേരില്ല

ഔദ്യോഗിക പുസ്തകത്തിൽ പേരില്ല


താജ് മഹൽ വിവാദം കൈവിട്ടു പോയതോടെ രംഗം തണുപ്പിക്കാൻ വിശദീകരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ രംഗത്തെത്തിയിരുന്നു. താജ് മഹൽ എന്തിനു വേണ്ടി ആരുണ്ടാക്കിയതാണെന്നതു വിഷയമല്ല. ‘ഇന്ത്യക്കാരായ തൊഴിലാളികളുടെ ചോരയും നീരും' ഉപയോഗിച്ചാണ് അത് നിർമിച്ചതെന്നു ആദിത്യനാഥ് പറഞ്ഞിരുന്നു. യുപിയിലെ ബിജെപി സർക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തിൽനിന്നു രാജ്യാന്തര പ്രശസ്തമായ താജ്മഹലിനെ ഒഴിവാക്കിയതും വൻ വിവാദമായിരുന്നു.

യഥാർത്ഥ അവകാശികൾ

യഥാർത്ഥ അവകാശികൾ

അടിമത്തത്തിന്റെ പ്രതീകങ്ങളായ താജ് മഹല്‍, കുത്തബ് മിനാർ, ചെങ്കോട്ട, പാർലമെന്റ്, രാഷ്ട്രപതി ഭവൻ തുടങ്ങിയവ പൊളിക്കണമെന്ന് സമാജ്വാദ് പാർട്ടി നേതാവ് അസം ഖാനും പറഞ്ഞത് വൻ വിവാദമായിരുന്നു. താജ്മഹല്‍ വഖഫ് സ്വത്തിലാണ് നില്‍ക്കുന്നതെന്നും ഈ ഭൂമി വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് വഖഹ് ബോർഡും രംഗത്തെത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ തന്റെ പ്രിയ പത്‌നി മുംതസിന്റെ ഓര്‍മയ്ക്ക് നിര്‍മിച്ചതാണ് ഈ മനോഹര മന്ദിരം. ഇപ്പോള്‍ താജ്മഹലിന്റെ നിയന്ത്രണം പുരാവസ്തു വകുപ്പിനാണ്. എന്നാല്‍ താജ്മഹലിന്റെ യഥാര്‍ഥ അവകാശി തങ്ങളാണെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് വാദിക്കുന്നു.

English summary
Militant Hindutva groups have reportedly vandalised the entrance of the famous Taj Mahal monument. The agitated members of the Vishwa Hindu Parishad alleged that turnstile gate being installed at the western entrance of the Taj Mahal “blocked the path to a 400-year-old temple”,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X