കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബര്‍മതിയില്ല, താജ്മഹല്‍ തിരഞ്ഞെടുത്തു; ട്രംപിന്റെ വരവില്‍ അടിമുടി മാറ്റം, 100 കോടി ചെലവഴിച്ചത് ആര്?

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. നേരത്തെ പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് അല്‍പ്പം മാറ്റങ്ങളുണ്ട് ട്രംപിന്റെ സന്ദര്‍ശനത്തിന്. ഗുജറാത്തിലാണ് അദ്ദേഹം നേരിട്ട് എത്തുന്നത്. നേരത്തെ പറഞ്ഞതിനേക്കാള്‍ കുറഞ്ഞ സമയമേ ട്രംപ് ഗുജറാത്തില്‍ ചെലവഴിക്കൂ.

ഗാന്ധിജിയുടെ സബര്‍മതി ആശ്രമം ട്രംപ് സന്ദര്‍ശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഒരു വിദേശ പ്രതിനിധി ഗുജറാത്തിലെത്തിയിട്ട് സബര്‍മതി ആശ്രമം സന്ദര്‍ശിക്കാതെ തിരിച്ചുപോകുന്നത്. ഗുജറാത്തിന് ശേഷം ട്രംപ് എങ്ങോട്ട് പോകും, ആരെല്ലാമാണ് കൂടെയുള്ളത്, യാത്രയിലെ പുതിയ മാറ്റങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇങ്ങനെ...

ട്രംപ് എപ്പോഴാണ് എത്തുക

ട്രംപ് എപ്പോഴാണ് എത്തുക

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുക. നേരത്തെ 11.15നും 11.40നുമിടയിലാണ് ട്രംപ് ഇറങ്ങുക എന്നായിരുന്നു വിവരം. എന്നാല്‍ ഒരു മണിക്കൂറിലധികം സമയത്തില്‍ മാറ്റമുണ്ടെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12.55ന് ശേഷമാകും ട്രംപ് ഇറങ്ങുക.

എല്ലാം രഹസ്യം

എല്ലാം രഹസ്യം

ട്രംപ് ഇറങ്ങുന്നതിന്റെയും പുറപ്പെടുന്നതിന്റേയും കൃത്യമായ സമയം നേരത്തെ പുറത്തുവിടില്ല. സുരക്ഷയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഗുജറാത്തില്‍ നേരത്തെ തീരുമാനിച്ചതിനേക്കാള്‍ ഒരുമണിക്കൂര്‍ സമയം കുറച്ചായിരിക്കും പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യുകയെന്ന് ട്രംപിന്റെ യാത്രാ ആസൂത്രണവുമായി ബന്ധമുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപിന്റെ സംഘത്തില്‍ ഇവര്‍

ട്രംപിന്റെ സംഘത്തില്‍ ഇവര്‍

പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജറദ് കുഷ്‌നര്‍ എന്നിവരും പ്രധാന വകുപ്പ് സെക്രട്ടറിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മാധ്യമസംഘവമുണ്ടാകും. ട്രംപും ബന്ധുക്കളും മാത്രമാകും ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കുക. ഗുജറാത്തില്‍ നിന്ന് പിന്നീട് പുറപ്പെടുക ആഗ്രയിലേക്ക് ആയിരിക്കും.

ജര്‍മനിയില്‍ നിന്ന് പുറപ്പെടും

ജര്‍മനിയില്‍ നിന്ന് പുറപ്പെടും

ട്രംപിനൊപ്പം 12 അംഗ പ്രതിനിധികളാണ് ഇന്ത്യാ സന്ദര്‍ശനത്തിലുണ്ടാകുക. ജര്‍മനിയിലെ വിമാനത്താവളത്തില്‍ നിന്നാണ് സംഘം ഇന്ത്യയിലേക്ക് പുറപ്പെടുക എന്നാണ് വിവരം. വിമാനത്താവളത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ചെറുകിട-ഇടത്തം മാധ്യമ സ്ഥാപനങ്ങളിലുള്ള ജേണലിസ്റ്റുകളും ട്രംപിനൊപ്പമുണ്ടാകുകയെന്നും അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതുല്യ സ്വീകരണം

അതുല്യ സ്വീകരണം

അഹമ്മദാബാദില്‍ ചെലവഴിക്കുന്ന സമയത്തില്‍ മാറ്റം വരുത്തിയ കാര്യം ഔദ്യോഗമായി ഇന്ത്യന്‍ പ്രതിനിധികളെ അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും വന്‍ പദ്ധതികളാണ് ഗുജറാത്തില്‍ ഒരുക്കിയിട്ടുള്ളത്. ട്രംപിന് അതുല്യ സ്വീകരണം ഒരുക്കാനുള്ള ശ്രമത്തിലാണ് അവര്‍.

മോദിയുടെ നാട്ടിലേക്ക്!!

മോദിയുടെ നാട്ടിലേക്ക്!!

ട്രംപിന്റെ ആദ്യ സന്ദര്‍ശനം പ്രധാനമന്ത്രി മോദിയുടെ നാട്ടിലേക്ക് തന്നെ ആയത് കേന്ദ്രസര്‍ക്കാര്‍ കാര്യമായി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ ഒട്ടേറെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ചേരി പ്രദേശം മതില്‍കെട്ടി മറച്ചത് നേരത്തെ വിവാദമായിരുന്നു.

ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം

ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം

അഹമ്മദാബാദിലെത്തുന്ന ട്രംപ് മോത്തേറ ക്രിക്കറ്റ് സ്‌റ്റേഡിയം മോദിക്കൊപ്പം ഉദ്ഘാടനം ചെയ്യും. ശേഷം ഇരുവരും ജനങ്ങളെ അഭിസംബോധന ചെയ്യും. ഇവിടെ പതിനായിരങ്ങളെ അണിനിരത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. വിദ്യാര്‍ഥികളെ എത്തിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്കുള്ള മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 നൂറ് കോടി ചെലവഴിച്ചത് ആര്

നൂറ് കോടി ചെലവഴിച്ചത് ആര്

അഹമ്മദാബാദിലെ റോഡ് ഷോ നടക്കുന്ന ഭാഗം സൗന്ദര്യവല്‍ക്കരിക്കുന്നതിന് കോടികളാണ് സര്‍ക്കാര്‍ ചെലഴിച്ചത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. നമസ്‌തെ ട്രംപ് പരിപാടിക്ക് വേണ്ടി നൂറ് കോടി ചെലവഴിച്ചത് ആരാണ് എന്ന ചോദ്യവുമായി പ്രിയങ്ക ഗാന്ധി രംഗത്തുവന്നു. അഞ്ച് ചോദ്യങ്ങളുമായി കോണ്‍ഗ്രസും രംഗത്തെത്തി.

സബര്‍മതി ആശ്രമം സന്ദര്‍ശിക്കില്ല

സബര്‍മതി ആശ്രമം സന്ദര്‍ശിക്കില്ല

അഹമ്മദാബാദില്‍ 210 മിനുട്ട് ട്രംപ് ചെലവഴിക്കുമെന്നാണ് ഗുജറാത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരമെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സബര്‍മതി ആശ്രമം ട്രംപ് സന്ദര്‍ശിക്കാത്തത് പലവിധ വ്യാഖ്യാനങ്ങള്‍ക്കും കാരണമായേക്കാം. അഹമ്മദാബാദിലെത്തിയ ശേഷം സബര്‍മതി ആശ്രമം സന്ദര്‍ശിക്കാതെ വിദേശ നേതാക്കള്‍ തിരിച്ചുപോകാറില്ല.

നേരത്തെ പദ്ധതിയില്ല

നേരത്തെ പദ്ധതിയില്ല

അതേസമയം, സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ നേരത്തെ ട്രംപിന് പദ്ധതിയില്ലായിരുന്നുവെന്ന് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ അമേരിക്കയെ നന്നായി പരിഗണിച്ചില്ല, ഇന്ത്യയുമായി വ്യാപാര കരാര്‍ ഇപ്പോഴില്ല തുടങ്ങിയ ട്രംപിന്റെ കഴിഞ്ഞദിവസത്തെ പരാമര്‍ശങ്ങള്‍ സന്ദര്‍ശനത്തില്‍ കല്ലുകടിക്ക് കാരണമായിട്ടുണ്ട്.

മോദിയും ആഗ്രയിലേക്ക് വരുമോ

മോദിയും ആഗ്രയിലേക്ക് വരുമോ

ട്രംപിനൊപ്പം മോദിയും ആഗ്രയിലേക്ക് വരുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. ട്രംപും കുടുംബവും മോദിയെ തങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ക്ഷണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതുണ്ടാകില്ലെന്നും പ്രോട്ടോകോള്‍ ലംഘനമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനം അഹമ്മദാബാദിലലെ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.

 ആഗ്രയിലോ ദില്ലിയിലോ...

ആഗ്രയിലോ ദില്ലിയിലോ...

ആഗ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ട്രംപും കുടുംബവും തങ്ങുക. അതേസമയം, ദില്ലിയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്തമല്ല. താമസസ്ഥലം പൂര്‍ണമായും പരിശോധിച്ചിട്ടുണ്ടെന്നും ട്രംപിന്റെ സന്ദര്‍ശനം കഴിയുംവരെ ഇവിടം നിരീക്ഷണത്തിലാകുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങും.

വ്യാപര കരാര്‍ ഒപ്പുവച്ചേക്കില്ല

വ്യാപര കരാര്‍ ഒപ്പുവച്ചേക്കില്ല

അതേസമയം, ട്രംപിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്ന ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് സൂചനയുണ്ട്. ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പുവയ്‌ക്കേണ്ടെന്നാണ് ട്രംപിന്റെ തീരുമാനം. മിനി വ്യാപാര കരാര്‍ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മറ്റൊരു വലിയ കരാര്‍ ഒപ്പുവയ്ക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍ മിനി കരാര്‍ ഒഴിവാക്കുകയാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്.

ഡോ. കഫീല്‍ ഖാന്റെ അമ്മാവനെ വെടിവച്ച് കൊന്നു; യുപി പോലീസ് പറയുന്നത് ഇങ്ങനെഡോ. കഫീല്‍ ഖാന്റെ അമ്മാവനെ വെടിവച്ച് കൊന്നു; യുപി പോലീസ് പറയുന്നത് ഇങ്ങനെ

English summary
Taj Mahal is US President Donald Trump’s priority than Sabarmati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X