Get Updates
Get notified of breaking news, exclusive insights, and must-see stories!

താജ്മഹല്‍ പുരാതന ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് ബിജെപി

ആഗ്ര: ചരിത്രത്തിലെ ഒരു ദിവ്യപ്രണയത്തിന്റെ സ്മാരകമായി നില കൊള്ളുന്ന താജ്മഹലിനും ജാതിയും മതവും നിശ്ചയിക്കുന്നു. അടുത്ത യുദ്ധം പൊട്ടിപ്പുറപ്പെടുന്നതൊരു പക്ഷെ ഇനി താജ്മഹലിനെ ചൊല്ലിയാകുമോ എന്നതാണ് സന്ദേഹം. താജ്മഹല്‍ പുരാതന ക്ഷേത്രത്തിന്റെ ഭാഗമാണെന്നാണ് ബി ജെ പിയുടെ ഇപ്പോഴത്തെ അവകാശവാദം.

ഉത്തര്‍ പ്രദേശ് ബി ജെ പി പ്രസിഡന്റ് ലക്ഷ്മി കാന്ദ് ബാജ്‌പെയ് യാണ് താജ്മഹല്‍ പുരാതന ക്ഷേത്രത്തിന്റെ ഭാഗമാണെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. യു പി വഖഫ് ബോര്‍ഡിന് താജ്മഹല്‍ വിട്ടുകൊടുക്കണമെന്ന് അസം ഖാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബി ജെ പിയുടെ പുതിയ അവകാശവാദം.

taj-mahal

തേജോ മഹല്യ ക്ഷേത്ര ഭൂമി രാജാ ജയ് സിംഹില്‍ നിന്ന് താജ്മഹല്‍ പണിയുന്നതിനായി ഷാജഹാന്‍ വാങ്ങിയിരുന്നു. ഇതിന് ഇപ്പോഴും തെളിവുണ്ടെന്നാണ് ലക്ഷ്മി കാന്ദ് ബാജ്‌പേയ് പറയുന്നത്.

ലോക പൈതൃകമായ താജ്മഹല്‍ കൈക്കലാക്കാനുള്ള ശ്രമമാണ് അസം ഖാന്‍ നടത്തുന്നതെന്നും ബാജ്‌പേയ് കുറ്റപ്പെടുത്തി. താജ്മഹല്‍ രണ്ട് മുസ്ലീങ്ങളുടെ കല്ലറയാണെന്നും അത് വഖഫ് ബോര്‍ഡിന് വിട്ടുനല്‍കണമെന്നുമാണ് അസം ഖാന്‍ ആവശ്യപ്പെട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+