കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹല്‍ മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതോ? ഷാജഹാന്‍ ചക്രവര്‍ത്തി ഒപ്പിട്ട രേഖയുണ്ടോ; ഒരാഴ്ച സമയം

രേഖ ഹാജരാക്കിയാല്‍ സുപ്രീംകോടതി താജ്മഹലിന്റെ നിയന്ത്രണം ബോര്‍ഡിന് കൈമാറുമോ എന്നെല്ലാം അറിയാന്‍ ഒരാഴ്ച കാത്തിരിക്കണം.

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രണയത്തിന്റെ പ്രതീകമായ താജ് മഹല്‍ മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതാണോ? മുസ്ലിം പേരുള്ള ഭരണാധികാരിയാണ് നിര്‍മിച്ചത് എന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ സ്മാരകം മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതാകുമോ. നിര്‍ണായകമായ വാദംകേള്‍ക്കലിനാണ് സുപ്രീംകോടതി സാക്ഷിയാകുന്നത്. താജ്മഹല്‍ ഹൈന്ദവ ക്ഷേത്രമാണെന്നും തേജോ മഹാലയ ക്ഷേത്രമാണെന്നും തീവ്രഹിന്ദു സംഘടനകള്‍ അവകാശപ്പെടുന്നതിനിടെയാണ് സുപ്രീംകോടതിയിലെ കേസ്.

ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡാണ് കേസിലെ പരാതിക്കാര്‍. താജ്മഹല്‍ വഖഫ് സ്വത്തിലാണ് നില്‍ക്കുന്നതെന്നും ഈ ഭൂമി വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നുമാണ് ബോര്‍ഡിന്റെ നിലപാട്. ഒരാഴ്ചക്കിടെ സുപ്രധാനമായ നടപടികള്‍ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടാകുമെന്നാണ് സൂചന...

ഉത്തര്‍ പ്രദേശിലെ ആഗ്ര

ഉത്തര്‍ പ്രദേശിലെ ആഗ്ര

ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ തന്റെ പ്രിയ പത്‌നി മുംതസിന്റെ ഓര്‍മയ്ക്ക് നിര്‍മിച്ചതാണ് ഈ മനോഹര മന്ദിരം. ഇപ്പോള്‍ താജ്മഹലിന്റെ നിയന്ത്രണം പുരാവസ്തു വകുപ്പിനാണ്. എന്നാല്‍ താജ്മഹലിന്റെ യഥാര്‍ഥ അവകാശി തങ്ങളാണെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് വാദിക്കുന്നു. സുപ്രീംകോടതിയില്‍ പുരാവസ്തു വകുപ്പ് നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കുകയാണ്. വഖഫ് സ്വത്തിലാണ് താജ്മഹല്‍ നില്‍ക്കുന്നത് എന്നതിന് എന്തു തെളിവാണുള്ളത്. എന്തെങ്കിലും രേഖ ബോര്‍ഡിന്റെ കൈവശമുണ്ടോ. ഇതാണ് സുപ്രീംകോടതിക്ക് അറിയേണ്ടത്.

ഷാജഹാന്‍ ഒപ്പുവച്ച രേഖ

ഷാജഹാന്‍ ഒപ്പുവച്ച രേഖ

മുഗള്‍ ഭരണാധികാരി ഷാജഹാന്‍ ഒപ്പുവച്ച രേഖകള്‍ വഖഫ് ബോര്‍ഡിന്റെ കൈവശമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചു. ഉണ്ടെങ്കില്‍ ഒരാഴ്ച്ചക്കകം ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 1666ലാണ് ഷാജഹാന്‍ മരിച്ചത്. മരിക്കുന്നതിന്റെ 18 വര്‍ഷം മുമ്പാണ് അദ്ദേഹം താജ്മഹല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1998ലാണ്് വിവാദം തുടങ്ങുന്നത്. താജ്മഹല്‍ നില്‍ക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് കാണിച്ച് ഉത്തര്‍ പ്രദേശ് വഖഫ് ബോര്‍ഡ് 2005ല്‍ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് പുരാവസ്തു വകുപ്പ് 2010ല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയുടെ സമയം കളയരുത്

കോടതിയുടെ സമയം കളയരുത്

താജ്മഹല്‍ വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ഇത്തരം അനാവശ്യ വാദങ്ങള്‍ക്ക് വേണ്ടി കോടതിയുടെ സമയം കളയരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ടെ ബെഞ്ച് വ്യക്തമാക്കി. മുസ്ലിംകളുടെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യക്തികള്‍ ദാനം ചെയ്യുന്നതാണ് വഖഫ് സ്വത്തുകള്‍. ഇങ്ങനെ ഷാജഹാന്‍ ചക്രവര്‍ത്തി വഖഫ് ചെയ്ത സ്ഥലമാണിതെന്നാണ് വഖഫ് ബോര്‍ഡ് പറയുന്നത്. എന്തെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ ബോര്‍ഡ് ഇങ്ങനെ വാദിക്കുന്നതെന്ന് വ്യക്തമല്ല. രേഖകളുണ്ടെന്നാണ് ബോര്‍ഡിന്റെ വാദം. രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.

 ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയില്ലേ

ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയില്ലേ

വഖഫ് ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിവി ഗിരിയാണ് ഹാജരായത്. ഷാജഹാന്‍ വഖഫ് ചെയ്ത ഭൂമിയാണിതെന്ന് അദ്ദേഹം വാദിച്ചു. അപ്പോഴാണ് കോടതി ഷാജഹാന്‍ ഒപ്പുവച്ച രേഖ ആവശ്യപ്പെട്ടത്. രേഖ ഹാജരാക്കാന്‍ സമയം വേണമെന്ന് ഗിരി വ്യക്തമാക്കി. ഒരാഴ്ച സമയം കോടതി അനുവദിക്കുകയും ചെയ്തു. ഷാജഹാന്‍ ആഗ്ര കോട്ടയില്‍ വച്ചാണ് മരിച്ചത്. മകന്‍ ഔറംഗസിബ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയതായിരുന്നു. ആ വേളയിലാണോ അദ്ദേഹം താജ്മഹല്‍ വഖഫ് ചെയ്തതെന്ന് കോടതി ചോദിച്ചു. മുഗള്‍ ഭരണാധികാരികള്‍ നിര്‍മിച്ച എല്ലാം ബ്രിട്ടീഷ് ഭരണം വന്നപ്പോള്‍ അവര്‍ക്ക് കൈമാറിയിരുന്നില്ലേയെന്നും കോടതി ചോദിച്ചു.

 വാദങ്ങള്‍ ഇങ്ങനെയും

വാദങ്ങള്‍ ഇങ്ങനെയും

പുരാവസ്തു വകുപ്പിന് വേണ്ടി ഹാജരായത് എഡിഎന്‍ റാവുവാണ്. അവസാന മുഗള്‍ ഭരണാധികാരി ബഹദൂര്‍ഷാ സഫറായിരുന്നു. 1858ലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രഖ്യാപന പ്രകാരം മുഗള്‍ കാലഘട്ടത്തിലെ എല്ലാ നിര്‍മിതകളും രാജ്ഞിയുടെ നിയന്ത്രണത്തിലായിട്ടുണ്ട്. 1948ലെ നിയമ പ്രകാരം ഇതെല്ലാം ഇന്ത്യന്‍ ഭരണകൂടത്തിന് കൈമാറ്റപ്പെട്ടുവെന്നും പുരാവസ്തു വകുപ്പ് കോടതിയെ അറിയിച്ചു. ഇതേ കാര്യത്തില്‍ ഊന്നി തന്നെയാണ് സുപ്രീംകോടതിയും ബോര്‍ഡിന്റെ അഭിഭാഷകനോട് കാര്യങ്ങള്‍ തിരക്കിയത്. ഒരാഴ്ചക്കകം രേഖകള്‍ ഹാജരാക്കുമെന്നാണ് വഖഫ് ബോര്‍ഡ് പറയുന്നത്. രേഖകള്‍ ബോര്‍ഡിന്റെ കൈവശമുണ്ടോ? രേഖ ഹാജരാക്കിയാല്‍ സുപ്രീംകോടതി താജ്മഹലിന്റെ നിയന്ത്രണം ബോര്‍ഡിന് കൈമാറുമോ എന്നെല്ലാം അറിയാന്‍ ഒരാഴ്ച കാത്തിരിക്കണം.

സൗദി അറേബ്യ യുദ്ധത്തിന്; കൂടെ അമേരിക്കയും ഫ്രാന്‍സും!! മുന്നറിയിപ്പുമായി റഷ്യയും ചൈനയുംസൗദി അറേബ്യ യുദ്ധത്തിന്; കൂടെ അമേരിക്കയും ഫ്രാന്‍സും!! മുന്നറിയിപ്പുമായി റഷ്യയും ചൈനയും

English summary
Sunni board says Shah Jahan gave it Taj ownership, SC asks for papers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X