കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്ക നിരോധനം; സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് ഹിന്ദു സംഘടനകള്‍

ദീപാവലി ദിവസങ്ങളില്‍ ദില്ലിയില്‍ പടക്കവില്‍പന നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ സുപ്രീംകോടതിക്ക് മുന്നിലെത്തി പടക്കം പൊട്ടിച്ചു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദീപാവലി ദിവസങ്ങളില്‍ ദില്ലിയില്‍ പടക്കവില്‍പന നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ സുപ്രീംകോടതിക്ക് മുന്നിലെത്തി പടക്കം പൊട്ടിച്ചു. ചൊവ്വാഴ്ച വൈകിട്ടോടുകൂടിയാണ് ഒരുസംഘം ആളുകള്‍ സുപ്രീംകോടതിക്ക് മുന്നിലെത്തി പടക്കം പൊട്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍
പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഹോട്ടല്‍ ഭക്ഷണം പൊള്ളില്ല: നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍, ആറ് ശതമാനം കുറവ്!!
ബിജെപി ദില്ലി ഘടകത്തിന്റെ മാധ്യമവക്താവായ തജീന്ദര്‍ ഭാഗയുടെ നേതൃത്വത്തിലായിരുന്നു സംഭവം. ദില്ലിയിലെ തെരുവുകളിലെ കുട്ടികള്‍ക്ക് ഇവര്‍ പടക്കങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പശ്ചിമദില്ലിയിലെ ഹരിനഗര്‍ മേഖലയിലെ തെരുവുകളിലെ കുട്ടികള്‍ക്കാണ് തജീന്ദര്‍ പടക്കങ്ങള്‍
വിതരണം ചെയ്തത്.

crackers

ഭാവി വരനൊപ്പം പോവുകയായിരുന്ന വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി
ഹൈന്ദവ ആഘോഷങ്ങളെ ലക്ഷ്യം വച്ചാണ് ദീപാവലി സമയത്ത് തന്നെ പടക്കങ്ങള്‍ക്ക് മേലെ സുപ്രീംകോടതി നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് തേജീന്ദര്‍ ആരോപിച്ചു. താന്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചിക്കുകയും ചെയ്തു. ഉയര്‍ന്ന നിലയിലുള്ള വായുമലിനീകരണം ഒഴിവാക്കാനാണ് ദില്ലിയില്‍ പടക്ക നിരോധനം ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ വര്‍ഗീയത കാണരുതെന്നും സുപ്രീം കോടതി അഭ്യര്‍ഥിച്ചിരുന്നു.

English summary
Delhi: BJP's Tajinder Bagga gives crackers to kids in Hari Nagar,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X