'യോഗി ആദിത്യനാഥിൽ നിന്നും ബുൾഡോസർ വാടകയ്ക്കെടുക്കൂ; ജഡ്ജിക്കെതിരെ തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: അനധികൃത നിർമ്മാണം പൊളിക്കാൻ യോഗി ആദിത്യനാഥിന്റെ ബുൽഡോസർ വാടകയ്ക്കെടൂക്കൂവെന്ന കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിന്റെ പരാമർശം വിവാദത്തിൽ. ജഡ്ജി അഭിജിത്ത് ഗാംഗോപദ്യായയുടെ പരാമർശമാണ് വിവാദത്തിലായത്. മന്ത്രിയുടെ പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
മണിക്തല പ്രദേശത്തെ നിർമ്മാണം പൊളിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസിന്റെ പരാമർശം. 'നിർമ്മാണം പൊളിക്കാനുള്ള കോടതി ഉത്തരവിൻമേൽ കൊൽക്കത്ത കോർപേറഷൻ അടയിരിക്കുന്നതിനാൽ അതിനായി താൻ യോഗി ആദിത്യനാഥിൽ നിന്നും ബുൾഡോസർ കൊണ്ടുവരും', എന്നായിരുന്നു
ജസ്റ്റിസ് പറഞ്ഞത്.

2018ലായിരുന്നു അനധികൃത നിർമ്മാണം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കോടതി വിധി. എന്നാൽ അനധികൃത നിർമ്മാണം പൊളിച്ചതിന് പിന്നാലെയും വീണ്ടും കെട്ടിടത്തിൽ നിർമ്മാണം നടന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിക്ക് മുന്നിൽ ഹർജിയെത്തി. തുടർന്ന് 2021 ൽ വീണ്ടും അനധികൃത നിർമ്മാണം പൊളിക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ കോടതി ഉത്തരവിട്ടിട്ടും പാലിച്ചില്ലെന്നാരോപിച്ച് ഹൈക്കോടതിയിൽ പരാതിക്കാർ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. തുടർന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി ഹർജി പരിഗണിച്ചത്.
അതേസമയം ജഡ്ജിയുടെ പരാമർശത്തിനെതിരെ മേയർ ഫിർഹാദ് ഹക്കിം രംഗത്തെത്തി. ഒരു പ്രത്യേക സംസ്ഥാനത്തെ ഭരണ ശൈലിയിൽ നിന്ന് വ്യത്യസ്തമായി, പൗരന്മാർക്ക് നീതി നൽകുന്ന ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ വിനാശകരമായ നയം സ്വീകരിക്കാൻ ബംഗാളിന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനധികൃത കെട്ടിടങ്ങൾ പൊളിക്കാതിരിക്കില്ല. അതേസമയം ഒരിക്കലും ക്രൂരമായ നടപടികളിലൂടെ പൗരൻമാരെ ഭയപ്പെടുത്താൻ ഞങ്ങൾ തയ്യാറല്ല. അദ്ദേഹം പറഞ്ഞു.
'അനധികൃത കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ജനാധിപത്യ രീതിയിലാണ് കെഎംസി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ഉടമയ്ക്ക് ഞങ്ങൾ ആദ്യം നോട്ടീസ് നൽകും. തുടർന്ന് കെട്ടിടത്തിന്റെ നിർമ്മാണം നിർത്താൻ ആവശ്യപ്പെടും.നിർമ്മാണവുമായി ബന്ധപ്പെട്ട് ഉടമയെ പ്രതികരണം കേൾക്കും. ഉടമയുടെ വാദം കേട്ട് കഴിഞ്ഞ ശേഷവും കെട്ടിടം പൊ ളിക്കണമെന്ന നിർദ്ദേശവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ മുനിസിപ്പാലിറ്റി ഒരിക്കലും അതിൽ ഇടപെടില്ല', ഹക്കിം പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications