സോണിയാ ഗാന്ധിയ്ക്ക് കെജ്രവാളിന്റെ കത്ത്
ദില്ലി: ഭാഗാന കൂട്ട മാനഭംഗവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ കത്ത്.
കഴിഞ്ഞ മാര്‍ച്ച് നാലിന് രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടമാനഭംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്ന കേസില്‍ ഇതുവരെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്ത പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ എഴുത്ത്. രണ്ട് പേജുള്ള കത്തില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കാന്‍ ഹരിയാന സര്‍ക്കാറിനോട് പറയണം എന്നാണ് ആവശ്യപ്പെടുന്നത്.

പ്രതികള്‍ക്കെതിരെ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് കത്തില്‍ ആരോപിക്കുന്നു. കൊലചെയ്യപ്പട്ട പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഏപ്രില്‍ 16ന് ദില്ലിയിലെ ജന്ദര്‍ മന്ദറില്‍ ധര്‍ണ നടത്തിയിരുന്നു. മുഖ്യമന്ത്രിയോടും കാര്യം ധരിപ്പിച്ചു. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് സംഭവിച്ച് കേസ് സി ബി ഐ ഏറ്റെടുത്ത് പ്രതികളെ കണ്ടെത്തണമെന്നാണ് ദില്ലി മുന്‍ മുഖ്യമന്ത്രി കൂടെയായ കെജ്രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കണം എന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications