കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലേക്ക് പോകൂ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്ന് മന്ത്രി,അംഗീകരിക്കാനാവില്ലെന്ന് നഖ്‌വി!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. യുപി പോലീസിന് ഇതിനുള്ള നിര്‍ദേശം നല്‍കിയെന്നാണ് സൂചന. മീററ്റിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിലെ രണ്ട് പ്രതിഷേധക്കാരോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന പോലീസുകാരന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇടപെട്ടത്.

1

യുപി പോലീസിലെ എസ്പിയായ അഖിലേഷ് നാരായണ്‍ പ്രതിഷേധക്കാരോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞത്. എന്നാല്‍ യുപി പോലീസും യോഗി ആദിത്യനാഥും ഇതിനെ ന്യായീകരിച്ചിരുന്നു. ചില സാഹചര്യങ്ങളില്‍ അങ്ങനെ വേണ്ടി വരുമെന്നും പോലീസ് പറഞ്ഞിരുന്നു. വീഡിയോയില്‍ കണ്ട കാര്യം സത്യമാണെങ്കില്‍ അത് അപലപനീയമാണ്. എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും നഖ്‌വി പറഞ്ഞു.

അക്രമം അത് ആര് നടത്തിയാലും ഏത് അര്‍ത്ഥത്തിലുള്ളതായാലും അംഗീകരിക്കാനാവില്ല. അത് പോലീസായാലും ജനക്കൂട്ടമായാലും നിയമം ഒന്നു തന്നെയാണ്. അക്രമത്തെ ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാക്കാന്‍ പാടില്ല. പോലീസ് ശരിക്കും ശ്രദ്ധിക്കണം. നിരപരധികള്‍ക്ക് നേരെ ഒരിക്കലും അക്രമം പാടില്ലെന്നും മന്ത്രി പറഞ്ഞു. മുസ്ലീങ്ങള്‍ കൂടി നില്‍ക്കുന്ന ഒരു മേഖലയിലേക്ക് അഖിലേഷ് നാരായണ്‍ സിംഗ് കുറച്ച് പോലീസുകാരുമായി എത്തിയ ശേഷമാണ് വിവാദ പ്രസ്താവന ഉണ്ടായത്.

നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഇവരോട് അഖിലേഷ് ചോദിച്ചു. ഞങ്ങള്‍ നിസ്‌കാരത്തിന് വന്നതാണെന്ന് ഇവര്‍ മറുപടി പറഞ്ഞെങ്കിലും, നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും തൊപ്പിയും പ്രകാരം നിങ്ങള്‍ പാകിസ്താനിലേക്ക് പോകേണ്ടതാണ്. ഇവിടെ നിങ്ങള്‍ക്ക് ജീവിക്കേണ്ടെങ്കില്‍ രാജ്യം വിട്ട് പോകണം. ഇവിടെ നിന്ന് കൊണ്ട് മറ്റൊരു രാജ്യത്തെ പ്രകീര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അഖിലേഷ് വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് യുപി പോലീസിന്റെ വിശദീകരണം.

പൗരത്വ നിയമത്തിന് പിന്തുണ... എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് മായാവതി, അച്ചടക്കം ലംഘിക്കരുത്!!പൗരത്വ നിയമത്തിന് പിന്തുണ... എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് മായാവതി, അച്ചടക്കം ലംഘിക്കരുത്!!

English summary
take action union minister on go to pak rant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X