പശുക്കളിലും ലൗ ജിഹാദ്; മുസ്ലീങ്ങളുടെ വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണം,വിവാദ പ്രസ്താവനയുമായി ബിജെപി
ദില്ലി: വിവാദ പ്രസ്താവനകളുമായി ബിജെപി നേതാവ് രംഗത്ത്. മുസ്‍ലിംകളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്നാണ് ബിജെപി നേതാവിന്റെ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രിവാസ്തവയാണ് ഇത്തരത്തിൽ പ്രസ്താവന നടത്തിയിരിക്കുന്നത്.
ഹിന്ദുപെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ വിവാഹം ചെയ്യുന്നതും പ്രണയിക്കുന്നതും ലവ് ജിഹാദ് ആകുന്നതുപോലെ മുസ്ലീം വീടുകളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ചത്ത പശുക്കളെ കുഴിച്ചിടരുതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ആചാര പ്രകാരമാണ് സംസ്ക്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏതു വിധേനയേയും മുസ്‍ലിംകളുടെ വീടുകളിലുള്ള പശുക്കളെ തിരിച്ച് കൊണ്ടു വരണമെന്നാണ് രജ്ഞിത് ശ്രീവ്സ്തവിന്റെ പ്രതികരണം. നേരത്തയും തീവ്രഹിന്ദുത്വ നിലപാടുകള്‍ കൊണ്ടും വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടും മാധ്യമ ശ്രദ്ധ നേടിയ നേതാവാണ് രഞ്ജിത് ശ്രിവാസ്തവ.












Click it and Unblock the Notifications