വോട്ടിന് പണം വാങ്ങാമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി
മുംബൈ: വോട്ട് ചെയ്യാനായി നിങ്ങള്‍ക്ക് ആരെങ്കിലും പണം വാഗ്ദാനം ചെയ്താല്‍ മടിച്ചുനില്‍ക്കേണ്ട. ധൈര്യമായി അത് വാങ്ങിക്കോളൂ - പറയുന്നത് സാധാരണക്കാരായ ആരെങ്കിലുമല്ല, കേന്ദ്രമന്ത്രിയാണ്. കേന്ദ്ര ഗതാഗത മന്ത്രിയും ബി ജെ പിയിലെ സീനിയര്‍ നേതാവുമായ നിതിന്‍ ഗഡ്കരിയാണ് വിവാദ പ്രസ്താവന നടത്തി വെട്ടിലായിരിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് നാല് കാശുണ്ടാക്കാനുളള അവസരമാണ് തിരഞ്ഞെടുപ്പ് സമയം. പണം ലക്ഷ്മിയാണ്. അതിനെ നിഷേധിക്കരുത്. എന്നാല്‍ ആരൊക്കെ പണം തന്നാലും വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് മാത്രമായിരിക്കണം - തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗഡ്കരി പറഞ്ഞു. ഇതാദ്യമായല്ല നിതിന്‍ ഗഡ്കരി വിവാദങ്ങളില്‍ പെടുന്നത്.

നേരത്തെ നിതിന്‍ ഗഡ്കരിയുടെ നിയന്ത്രണത്തിലുള്ള പുര്‍ത്തി പവര്‍ ആന്‍ഡ് ഷുഗര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ഉടമകളുടെയും നിക്ഷേപകരുടെയും മേല്‍വിലാസം വ്യാജമാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കമ്പനിയുമായി ബന്ധമില്ലാത്ത, മുംബൈയിലെ ചേരിനിവാസികളുടെ മേല്‍വിലാസമാണ് നിക്ഷേപകര്‍ എന്ന പേരില്‍ ഉപയോഗിച്ചത് എന്നായിരുന്നു ആരോപണം.
മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കേ ഗഡ്കരി കരാറുകള്‍ നല്കിയ പല കമ്പനികളും പുര്‍ത്തി ഗ്രൂപ്പിന് കോടികളുടെ വായ്പ നല്‍കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്നെ അഴിമതിക്കാരുടെ പട്ടികയില്‍ പെടുത്തിയ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications