കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് പണം വാങ്ങാമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി

Google Oneindia Malayalam News

മുംബൈ: വോട്ട് ചെയ്യാനായി നിങ്ങള്‍ക്ക് ആരെങ്കിലും പണം വാഗ്ദാനം ചെയ്താല്‍ മടിച്ചുനില്‍ക്കേണ്ട. ധൈര്യമായി അത് വാങ്ങിക്കോളൂ - പറയുന്നത് സാധാരണക്കാരായ ആരെങ്കിലുമല്ല, കേന്ദ്രമന്ത്രിയാണ്. കേന്ദ്ര ഗതാഗത മന്ത്രിയും ബി ജെ പിയിലെ സീനിയര്‍ നേതാവുമായ നിതിന്‍ ഗഡ്കരിയാണ് വിവാദ പ്രസ്താവന നടത്തി വെട്ടിലായിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്ക് നാല് കാശുണ്ടാക്കാനുളള അവസരമാണ് തിരഞ്ഞെടുപ്പ് സമയം. പണം ലക്ഷ്മിയാണ്. അതിനെ നിഷേധിക്കരുത്. എന്നാല്‍ ആരൊക്കെ പണം തന്നാലും വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് മാത്രമായിരിക്കണം - തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗഡ്കരി പറഞ്ഞു. ഇതാദ്യമായല്ല നിതിന്‍ ഗഡ്കരി വിവാദങ്ങളില്‍ പെടുന്നത്.

nitin-gadkari-

നേരത്തെ നിതിന്‍ ഗഡ്കരിയുടെ നിയന്ത്രണത്തിലുള്ള പുര്‍ത്തി പവര്‍ ആന്‍ഡ് ഷുഗര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ഉടമകളുടെയും നിക്ഷേപകരുടെയും മേല്‍വിലാസം വ്യാജമാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കമ്പനിയുമായി ബന്ധമില്ലാത്ത, മുംബൈയിലെ ചേരിനിവാസികളുടെ മേല്‍വിലാസമാണ് നിക്ഷേപകര്‍ എന്ന പേരില്‍ ഉപയോഗിച്ചത് എന്നായിരുന്നു ആരോപണം.

മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കേ ഗഡ്കരി കരാറുകള്‍ നല്‍കിയ പല കമ്പനികളും പുര്‍ത്തി ഗ്രൂപ്പിന് കോടികളുടെ വായ്പ നല്‍കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്നെ അഴിമതിക്കാരുടെ പട്ടികയില്‍ പെടുത്തിയ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ ഗഡ്കരി മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Nitin Gadkari skirts new controversy Union Minister Nitin Gadkari is not new to controversies, right from bugging incidence to allegation of financial irregularities against his company Purti group. Adding to this list, Transport Minister has skirted new controversy appealing voters that they should take money from any of the parties but vote only for the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X