കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യമാണെന്ന് കരുതി ആസിഡ് കുടിച്ച 45കാരന്‍ മരിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: മദ്യമാണ് എന്ന് കരുതി ആസിഡ് കുടിച്ച മധ്യവയസ്‌കന്‍ മരിച്ചു. മധ്യപ്രദേശിലെ ചോട്ടി ചംബല്‍ പ്രദേശത്താണ് സംഭവം. സ്ഥിരം മദ്യപാനിയായ നരേഷ് സിംഗ് എന്ന നാല്‍പത്തഞ്ച് കാരനാണ് മദ്യമാണ് എന്ന് കരുതി ആസിഡ് കുടിച്ച് മരിച്ചത്.

നരേഷ് സിംഗ് മദ്യപിച്ച് വന്ന് കുടുംബത്ത് ബഹളമുണ്ടാക്കുക എന്നത് പതിവാണ് എന്ന് അയല്‍ക്കാര്‍ പറഞ്ഞ്. ഇയാള്‍ക്ക് ഭാര്യയും മക്കളും ഉണ്ട്. ഇയാളുടെ മദ്യപാനം നിര്‍ത്താന്‍ വേണ്ടി ഭാര്യ സാധ്യമായ വഴികളെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില്ല.

madhya-pradesh

കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ചാണ് ഇയാള്‍ രാത്രി കാലങ്ങളില്‍ മദ്യപിക്കാറുളളതത്രെ. വ്യാഴാഴ്ച രാത്രി ഇയാള്‍ കുളിമുറിയില്‍ വെച്ച കുപ്പി എടുത്തുകുടിക്കുകയായിരുന്നു. എന്നാല്‍ മദ്യമാണ് എന്ന് കരുതി ഇയാള്‍ എടുത്തുകുടിച്ചത് അടുത്തുണ്ടായിരുന്ന ആസിഡ് കുപ്പിയാണ്.

വീട്ടുകാര്‍ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അശോക ഗാര്‍ഡന്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നരേഷ് സിംഗിന്റെ മരണത്തില്‍ അസ്വഭാവികമായ ഇടപെടലുകള്‍ നടന്നതായി പോലീസിന് സംശയമില്ല. നരേഷ് സിംഗിന്റെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

English summary
Taking acid as alcohol, man drinks it and dies in Madhyapradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X