Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ ട്രോള്‍ ആര്‍മിക്ക് രാഹുലിന്റെ ട്വീറ്റ്: അസ്വസ്ഥരാകരുത്, ഞാനുടനെ മടങ്ങിവരും

Recommended Video

cmsvideo
    ബിജെപിയുടെ ട്രോള്‍ ആര്‍മിക്ക് രാഹുലിന്റെ ട്വീറ്റ്

    ദില്ലി: ബിജെപിയുടെ സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ക്ക് സന്ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ വിദേശത്തേക്ക് പോകുകയാണെന്നും ഉടന്‍ മടങ്ങിവരുമെന്നുമാണ് രാഹുലിന്റെ ട്വീറ്റ്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം വിദേശത്ത് മെഡിക്കല്‍ ചെക്ക് അപ്പിന് പോകുകയാണെന്നും ഉടന്‍ മടങ്ങിവരുമെന്നും രാഹുല്‍ ട്വീറ്റില്‍ കുറിക്കുന്നു. 2011ല്‍ അമേരിക്കയില്‍ വച്ച് ഒരു ശസ്ത്രക്രിയക്ക് സോണിയാ ഗാന്ധി വിധേയയായിരുന്നു ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ക്ക് സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും വിദേശത്ത് പോകുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷം തോറും നടത്തിവരുന്ന പരിശോധനയുടെ ഭാഗമാണ് യാത്രയെന്നും രാഹുല്‍ ട്വീറ്റില്‍ കുറിക്കുന്നു.

     സോണിയയ്ക്കൊപ്പം വിദേശത്തേക്ക്

    സോണിയയ്ക്കൊപ്പം വിദേശത്തേക്ക്

    സോണിയാ ഗാന്ധി ഏറെക്കാലം വിദേശത്ത് കഴിയുമെങ്കിലും രാഹുല്‍ ഉടന്‍ തിരിച്ചുവരുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കര്‍ണാടകത്തില്‍ മന്ത്രി പദവികള്‍ സംബന്ധിച്ച അനിശ്ചിതത്വം നില്‍ക്കെയാണ് രാഹുല്‍ വിദേശത്തേക്ക് പോകുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ മന്ത്രിനിര്‍ണയം സംബന്ധിച്ച് ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിട്ടില്ല. രാഹുല്‍ ഗാന്ധി തിരിച്ചെടുത്തുന്നതുവരെ കോണ്‍ഗ്രസിനെ സംബന്ധിച്ച പലകാര്യങ്ങളും നീട്ടിവെക്കേണ്ടതായും വരും.

     ട്രോള്‍ ആര്‍മിക്ക്

    ട്രോള്‍ ആര്‍മിക്ക്


    ബിജെപിയുടെ ട്രോള്‍ ആര്‍യിലുള്ള സുഹൃത്തുക്കളേ എന്നും രാഹുല്‍ ട്വീറ്റില്‍ അഭിസംബോധന ചെയ്യുന്നു. നിങ്ങള്‍ കൂടുതല്‍ അസ്വസ്തരാകരുത്, ഞാന്‍ ഉടനെ മടങ്ങിവരും... രാഹുല്‍ ട്വീറ്റില്‍ കുറിക്കുന്നു. നേരത്തെ പലതവണ മുന്നറിയിപ്പില്ലാതെ രാഹുല്‍ നടത്തിയ വിദേശ യാത്രകള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാചര്യത്തിലാണ് ട്രോളന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രാഹുല്‍ വിദേശ യാത്രക്ക് ഒരുങ്ങുന്നത്. എന്നാല്‍ ഏത് വിദേശരാജ്യത്തേക്കാണ് പോകുന്നതെന്ന് രാഹുല്‍ വെളിപ്പെടുത്തിയിട്ടില്ല.

     കൈലാസ യാത്രക്ക്

    കൈലാസ യാത്രക്ക്


    കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിയുന്നതോടെ അവധിയെടുത്ത് കൈലാസ യാത്രയ്ക്ക് പോകുമെന്ന് രാഹുല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 15 ദിവസത്തെ അവധിയെടുത്ത് യാത്രപോകുമെന്നായിരുന്നു രാഹുല്‍ അറിയിച്ചത്. ദില്ലിയിലെ ഒരു പൊതുയോഗത്തില്‍ വെച്ചായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കൈലാസ യാത്ര നടത്താന്‍ ഉദ്ദേശിക്കുന്നതായി രാഹുല്‍ വ്യക്തമാക്കിയത്.

    }

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+