ഇനിയും നീതി നിഷേധിച്ചാല്‍ !!! ഹിന്ദുമതം!!! അല്ലെങ്കില്‍ അത്മഹത്യ !!! തലാഖ് ഇര

  • Posted By:
Subscribe to Oneindia Malayalam

ഉദ്ദംസിങ്‌നഗര്‍: ഇനിയും നീതി ലഭിച്ചില്ലെങ്കില്‍ ഒന്നുകില്‍ അത്മഹത്യ അല്ലെങ്കില്‍ ഹിന്ദുമതത്തിലേക്ക് മാറുമെന്നു മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട യുവതി.തന്റെ മുന്നില്‍ വേറൊരു വഴിയുമില്ലെന്നു യുവതി പറഞ്ഞു. തന്നെ സഹായിക്കണപ്പെട്ട് പ്രധാനമന്ത്രിയോടും സുപ്രീം കോടതിയോടും സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.

സ്വന്തം അനുഭവമാണ് തന്നെ ഹിന്ദുമതത്തിലേക്കുള്ള മാറ്റമെന്ന് യുവതി പറഞ്ഞു. കാരണം ഹിന്ദുമതത്തില്‍ ഇത്തരം അനാചാരങ്ങള്‍ ഒന്നു തന്നെയില്ല.മതംമാറ്റമല്ലാതെ തന്റെ മുന്നില്‍ അത്മഹത്യമാത്രമേയുള്ളൂവെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

thriple thalaq

12 വര്‍ഷം മുന്‍പാണ് ഷമീം ആസിഫിനെ വിവാഹം കഴിക്കുന്നത്.എന്നാല്‍ 4 വര്‍ഷത്തിനു ശേഷം ആസിഫ് ഷമീമുമായുള്ള ബന്ധം ഉപേക്ഷിച്ചു. എന്നാല്‍ മുതിര്‍ന്നവരുടെ നിര്‍ദ്ദേശപ്രകാരം 40 ദിവസത്തെ ഹലാല കലാവതി പൂര്‍ത്തിയാകുന്നതുവരെ ഇരുവരും ഒരുമിച്ചു താമസിച്ചു. എന്നാല്‍ ഹലാല കാലവധി പൂര്‍ത്തിയാക്കി ഇരുവരും വീണ്ടും ഒന്നിച്ചു. എന്നാല്‍ അതിനുശേഷവും ഷമീമിനെ ഇയാള്‍ നിരന്തരമായി ഉപദ്രവിച്ചു.താന്‍ നേരിടുന്ന ഉപദ്രവം ചൂണ്ടിക്കാട്ടി ഗദര്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തി ആസിഫ് പൊലീസുകാരുടെ മുന്നില്‍ വച്ചു തലാഖ് ചൊല്ലുകയായിരുന്നു.

English summary
Another case of Triple Talaq has surfaced from Udham Singh Nagar of Uttarakhand, where after falling victim to the Islamic divorce practice, a woman has threatened either to convert to Hinduism or commit suicide if she did not get justice
Please Wait while comments are loading...