കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദികളാക്കിയ മൂന്ന് ഇന്ത്യൻ എൻജിനീയർമാരെ താലിബാൻ വിട്ടയച്ചു

Google Oneindia Malayalam News

ഇസ്ലാമാബാദ്: തീവ്രവാദ സംഘടനയിലെ നേതാക്കളുള്‍പ്പെടെ 11 അംഗങ്ങളെ മോചിപ്പിച്ചതിന് പകരമായി ഒരു വര്‍ഷത്തോളമായി ബന്ദികളാക്കിയ മൂന്ന് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ വിട്ടയച്ചതായി അഫ്ഗാന്‍ താലിബാന്‍ അറിയിച്ചു. രണ്ട് താലിബാന്‍ നേതാക്കളെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല തടവുകാരെ മോചിപ്പിച്ചത് ഏത് സൈനിക ഗ്രൂപ്പാണെന്ന കാര്യവും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. മോചിതരായ താലിബാന്‍ അംഗങ്ങളെ കൈവശം വെച്ചിരുന്നത് അഫ്ഗാന്‍ സൈന്യമാണോ യുഎസ് സൈന്യമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു പറയാനും ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

മഹാരാഷ്ട്രയിൽ ബിജെപി നേതാവും കുടുംബാംഗങ്ങളും വെടിയേറ്റ് മരിച്ച നിലയില്‍മഹാരാഷ്ട്രയിൽ ബിജെപി നേതാവും കുടുംബാംഗങ്ങളും വെടിയേറ്റ് മരിച്ച നിലയില്‍

മോചിതരായ താലിബാന്‍ നേതാക്കളില്‍ ഷെയ്ഖ് അബ്ദുര്‍ റഹിം, മൗലവി അബ്ദുര്‍ റാഷിദ് എന്നിവരും ഉള്‍പ്പെടുന്നു. 2001 ല്‍ യുഎസ് നേതൃത്വത്തിലുള്ള സേനയെ പുറത്താക്കുന്നതിനുമുമ്പ് താലിബാന്‍ ഭരണകാലത്ത് യഥാക്രമം കുനാര്‍, നിമ്രോസ് പ്രവിശ്യകളിലെ കലാപസംഘത്തിന്റെ നേതാവായി മൗലവി അബ്ദുര്‍ റഷീദ് പ്രവർത്തിച്ചിട്ടുണ്ട്. മോചിതരായ തീവ്രവാദികളെ സ്വീകരിക്കുന്നതിന്റെ വീഡിയോ ഫൂട്ടേജുകളും ഫോട്ടോകളും താലിബാന്‍ പുറത്തു വിട്ടിട്ടുണ്ട്. വിഷയത്തില്‍ അഫ്ഗാനിസ്ഥാന്റെ ഭാഗത്തു നിന്നോ ഇന്ത്യന്‍ അധികാരികളില്‍ നിന്നോ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

 taliban

അഫ്ഗാനിസ്ഥാന്റെ വടക്കന്‍ ബാഗ്ലാന്‍ പ്രവിശ്യയിലെ ഒരു ഊര്‍ജ്ജ നിലയത്തില്‍ ജോലി ചെയ്യുന്ന ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ 2018 മെയ് മാസത്തിലാണ് തട്ടിക്കൊണ്ടുപോകുന്നത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലായിരുന്നു. ബന്ദികളിലൊരാളെ മാര്‍ച്ചില്‍ വിട്ടയച്ചെങ്കിലും മറ്റുള്ളവരെ കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

English summary
Taliban frees three Indian engineers reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X