പാക്ക് താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടെന്ന് സൂചന
ദില്ലി: പാക്ക് താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടെന്ന് സൂചന. 2014 ഡിസംബറില്‍ പാക്കിസ്ഥാനിലെ സൈനിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിലും മറ്റു ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും മുല്ല ഫസലുല്ലയായിരുന്നു.
അഫ്ഗാനിസ്ഥാൻ സൈന്യവും അമേരിക്കയും സൈന്യവും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഫസലുല്ല കൊല്ലപ്പെട്ടെന്നു എന്ന് പറയുന്നത്. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.

അഫ്ഗാനിസ്ഥാനിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇയാളുടെ ഭാര്യയും കുട്ടിയും കൊല്ലപ്പെട്ടു എന്നാണ് സൂചന. ഇയാളെ പിടിക്കാനുള്ള ശ്രമം പാക്ക് സര്‍ക്കാര്‍ വളരെ നാളുകളായി നടത്തുകയാണ്.












Click it and Unblock the Notifications