കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസാരം കുറയ്ക്കൂ, കൂടുതൽ ജോലിയെടുക്കു, കരസേനാ മേധാവിയോട് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി

Google Oneindia Malayalam News

ദില്ലി: കേന്ദ്രം ആവശ്യപ്പെട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന കരസേനാ മേധാവി എംഎം നരവാനെയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. സംസാരം കുറച്ച് കൂടുതൽ ജോലിയെടുക്കൂ എന്ന ഉപദേശം സഹിതമാണ് കരസേന മേധാവിക്ക് അധീർ ചൗധരിയുടെ മറുപടി.

 ഫാറൂഖ് അബ്ദുളളയും ഒമറും രാജ്യം വിട്ട് ലണ്ടനിലേക്ക് പോകണം, മോചിപ്പിക്കാൻ ഉപാധികൾ, തളളി പാർട്ടി! ഫാറൂഖ് അബ്ദുളളയും ഒമറും രാജ്യം വിട്ട് ലണ്ടനിലേക്ക് പോകണം, മോചിപ്പിക്കാൻ ഉപാധികൾ, തളളി പാർട്ടി!

പാക് അധീന കശ്മീരിൽ വലിയ തോതിലുള്ള പ്രവർത്തനങ്ങൾക്ക് സൈന്യം സജ്ജമാണെന്നും സർക്കാർ ആവശ്യപ്പെട്ടാൻ പാക് അധീന കശ്മീരിനായുള്ള നപടികളുമായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജനറൽ എംഎം നരവാനെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.

army

ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും പാകിസ്ഥാൻ ഈ പ്രദേശത്ത് നിന്നും സൈന്യത്തെ പിൻവലിക്കണമെന്നും പറയുന്ന പ്രമേയം 1994ൽ പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയിരുന്നു. ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ നൽകാനുമുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്, പാക് അധീന കശ്മീരിന്റെ കാര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കാൻ താങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ പ്രധാനമന്ത്രിയുമായോ സംയുക്ത സൈനിക മേധാവിയുമായോ സംസാരിക്കുക, സംസാരം കുറയ്ക്കൂ, കൂടുതൽ ജോലി ചെയ്യു, കരസേനാ മേധാവിയോട് അധീർ രഞ്ജൻ ചൗധരി നിർദ്ദേശിക്കുന്നു.

English summary
Talk less work more, Congress leader Adhir Ranjan Chawdhury to army chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X