കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‍'ഞങ്ങളോട് സംസാരിക്കൂ, പ്രണയ സമ്മാനം സ്വീകരിക്കൂ' വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ മോദിക്ക് ക്ഷണം

Google Oneindia Malayalam News

ദില്ലി: വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഷഹീന്‍ബാഗിലെ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധക്കാര്‍. വാലന്റൈന്‍സ് ദിനമായ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഷഹീന്‍ബാഗിലെത്തി പ്രതിഷേധക്കാരില്‍ നിന്ന് പ്രണയ സമ്മാനം സ്വീകരിച്ച് പ്രതിഷേധക്കാരോട് സംസാരിച്ച് മടങ്ങണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. ഡിസംബര്‍ 15 മുതലാണ് പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷഹീന്‍ബാഗില്‍ പ്രതിഷേധം ആരംഭിക്കുന്നത്. മോദിക്ക് സര്‍പ്രൈസ് സമ്മാനമായി പ്രണയ ഗാനം നല്‍കുമെന്നുമാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

 സിഎഎ മുസ്ലീം വിരുദ്ധമല്ല; നേരിട്ട് വ്യക്ത വരുത്തി തരാം, ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ സിഎഎ മുസ്ലീം വിരുദ്ധമല്ല; നേരിട്ട് വ്യക്ത വരുത്തി തരാം, ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ

സമ്മാനം സ്വീകരിക്കാന്‍ ആഹ്വാനം

സമ്മാനം സ്വീകരിക്കാന്‍ ആഹ്വാനം


പ്രധാനമന്ത്രി മോദി വന്ന് നിങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ സ്വീകരിച്ച് ഞങ്ങളോട് സംസാരിക്കൂ എന്ന ആഹ്വാനവുമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൗത്ത്- ഈസ്റ്റ് ദില്ലിയിലെ പ്രതിഷേധക്കാരാണ് ഇതിന് പിന്നില്‍.

സമരം അവസാനിപ്പിക്കാന്‍ സന്നദ്ധത?

സമരം അവസാനിപ്പിക്കാന്‍ സന്നദ്ധത?

പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ഞങ്ങളോട് വന്ന് സംസാരിക്കൂ. ഭരണഘടനക്ക് എതിരായി ഒന്നും നടക്കുന്നില്ലെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ‍ഞങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കും. ഷഹീന്‍ബാഗിലെ ആദ്യത്തെ പ്രതിഷേധക്കാരിലൊരാളായ സയീദ് തസീറിന്റെ വാക്കുകളാണിത്. പൗരത്വ നിയമഭേദഗതി പൗരത്വം നല്‍കുന്നതിനുള്ളതാണ്, ആരുടെയും പൗരത്വം ഇല്ലാതാക്കുന്നതിനുള്ളതല്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതെങ്ങനെയാണ് രാജ്യത്തെ സഹായിക്കാന്‍ പോകുന്നത് എങ്ങനെയാണെന്ന് ആരും വിശദീകരിച്ചിട്ടില്ല. പൗരത്വ നിയമം എങ്ങനെയാണ് തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്പത്തിക മാന്ദ്യം എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നത്. ​ഇതാണ് പ്രധാനപ്പെട്ട പ്രശ്നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്തുകൊണ്ട് ഷഹീന്‍ബാഗ്

എന്തുകൊണ്ട് ഷഹീന്‍ബാഗ്


ദില്ലിയില്‍ നോയിഡയെയും സൗത്ത് ഈസ്റ്റ് ദില്ലിയെയും ബന്ധിപ്പിക്കുന്ന ഭാഗത്താണ് ഷഹീന്‍ബാഗില്‍ സിഎഎക്കെതിരായ സമരം ആരംഭിക്കുന്നത്. പ്രതിദിനം ഏകദേശം 1. 75 ലക്ഷം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാല്‍ ആംബുലന്‍സ്, സ്കൂള്‍ ബസുകള്‍ എന്നിവക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ പ്രതിഷേധക്കാര്‍ തന്നെ ഒരുക്കിക്കൊടുക്കാറുണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ അണിനിരന്നത് സ്ത്രീകളും കുട്ടികളുമായിരുന്നു. പിന്നീട് ഇതേ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉത്തര്‍പ്രദേശിലും ആരംഭിച്ചിരുന്നു.

 ബിജെപി അധികാരത്തിലെത്തിയാല്‍...

ബിജെപി അധികാരത്തിലെത്തിയാല്‍...

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഞങ്ങളെ ഇവിടെ നിന്ന് നീക്കുമായിരുന്നു. ഞങ്ങളെ ഇവിടെ നിന്ന് നീക്കണമെന്നത് ചിലര്‍ കെട്ടിച്ചമച്ചിട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതിനാല്‍ ഷഹീന്‍ബാഗ് പ്രതിഷേധം വലിയ അസൗകര്യത്തിന് കാരണമാകുന്നു എന്നതിന് തെളിവില്ലെന്നും അദ്ദേഹം പറയുന്നു.

 പൗരത്വം ആര്‍ക്ക്

പൗരത്വം ആര്‍ക്ക്

2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ നിയമ ഭേദഗതി. മതപരമായ പീഡ‍നങ്ങളെത്തുടര്‍ന്ന് ഇന്ത്യയിലെത്തിയ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കേണ്ടതില്ലെന്നും ഇന്ത്യന്‍ പൗരത്വം നല്‍കാമെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിമര്‍ശനം എന്തുകൊണ്ട്?

വിമര്‍ശനം എന്തുകൊണ്ട്?

മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കിക്കൊണ്ടാണ് നിയമം നടപ്പിലാക്കുന്നത് എന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ലംഘിക്കുന്നതാണ് നിയമമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്റരും ഇന്ത്യയിലെ മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും വിമര്‍ശകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. നിയമം മൂന്ന് രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങളെത്തുടര്‍ന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണെന്ന വാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.

English summary
'Talk to Us': Shaheen Bagh Protesters Invite PM Modi to Celebrate Valentine's Day with Them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X