തെലങ്കാനയില്‍ എണ്ണിയപ്പോള്‍ കിട്ടിയത് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍
ഹൈദരാബാദ്: വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വ്യത്യാസം തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തലവേദന സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ ചില മണ്ഡലങ്ങളിലാണ് എണ്ണിയ വോട്ടുകളുടെ കണക്കും ആകെ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ വ്യത്യാസം കണ്ടെത്തിയത്.
വളരെ ചെറിയ വോട്ടിന് ജയം തീരുമാനിച്ച മണ്ഡലങ്ങളിലും ഇത്തരം വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ധര്‍മ്മപുരി മണ്ഡലത്തില്‍ 165209 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇവിടെ മത്സരിച്ച 11 സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടയ്ക്കുമായി ആകെ ലഭിച്ചത് 165,747 വോട്ടുകളും.

ടിആര്‍എസ് സ്ഥാനാര്‍ത്ഥി കോപ്പുല ഈശ്വര്‍ 441 വോട്ടുകള്‍ക്ക് വിജയിച്ച ഈ മണ്ഡലത്തില്‍ 538 അധിക വോട്ടുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അധികമായി കണ്ടെത്തിയ വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ നിന്നും അസാധുവാക്കിയാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ ലക്ഷ്മണിനെ വിജയിയായി പ്രഖ്യാപിക്കേണ്ടി വരും.
വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണമ്പോള് ചെറിയ ചില വ്യത്യാസങ്ങളുണ്ടാകും എന്നാണ് സംഭവത്തെക്കുറിച്ച തെലങ്കാന ചീഫ് ഇല്കടറല്‍ ഓഫീസര്‍ രജത് കുമാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. തെലങ്കാനയില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമ നടന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications