കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ എണ്ണിയപ്പോള്‍ കിട്ടിയത് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍

Google Oneindia Malayalam News

ഹൈദരാബാദ്: വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വ്യത്യാസം തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തലവേദന സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ ചില മണ്ഡലങ്ങളിലാണ് എണ്ണിയ വോട്ടുകളുടെ കണക്കും ആകെ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ വ്യത്യാസം കണ്ടെത്തിയത്.

വളരെ ചെറിയ വോട്ടിന് ജയം തീരുമാനിച്ച മണ്ഡലങ്ങളിലും ഇത്തരം വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ധര്‍മ്മപുരി മണ്ഡലത്തില്‍ 165209 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇവിടെ മത്സരിച്ച 11 സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടയ്ക്കുമായി ആകെ ലഭിച്ചത് 165,747 വോട്ടുകളും.

elections-

ടിആര്‍എസ് സ്ഥാനാര്‍ത്ഥി കോപ്പുല ഈശ്വര്‍ 441 വോട്ടുകള്‍ക്ക് വിജയിച്ച ഈ മണ്ഡലത്തില്‍ 538 അധിക വോട്ടുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അധികമായി കണ്ടെത്തിയ വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ നിന്നും അസാധുവാക്കിയാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ ലക്ഷ്മണിനെ വിജയിയായി പ്രഖ്യാപിക്കേണ്ടി വരും.

വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണമ്പോള്‍ ചെറിയ ചില വ്യത്യാസങ്ങളുണ്ടാകും എന്നാണ് സംഭവത്തെക്കുറിച്ച തെലങ്കാന ചീഫ് ഇല്കടറല്‍ ഓഫീസര്‍ രജത് കുമാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. തെലങ്കാനയില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമ നടന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു.

English summary
tally mismatch in telangana assembly poll results are winners losers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X