കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുഷി വധം: മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി

  • By Aswathi
Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ആരുഷി - ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി. ദന്തഡോക്ടര്‍ ദമ്പതികളായ ഡോക്ടര്‍ രാജേഷ് തല്‍വാര്‍, ഡോക്ടര്‍ നൂപൂര്‍ തല്‍വാര്‍ എന്നിവര്‍ക്കെതിരെയുള്ള വിധിയാണ് ഉത്തര്‍പ്രദേശ് സിബിഐ പ്രത്യേക കോടതി ജഡ്ജ് പുറപ്പെടുവിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ അടുത്ത ദിവസം(ചൊവ്വാഴ്ച) പ്രഖ്യാപിക്കും.

2008 മെയ് 15നും 16നുമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നൊയ്ഡ ഡിപിഎസ് സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആരുഷിയുടെ മൃതദേഹം മെയ് 15ന് ജല്‍വായു വിഹാറിലെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ആരുഷിയെ കൊന്ന ശേഷം ഹേംരാജ് കടന്നുകളഞ്ഞെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹേംരാജിന്റെ മൃതദേഹവും വീടിന്റെ ടെറസില്‍ നിന്ന് കണ്ടെത്തി.

Aarushi murder

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് രാജേഷ് തല്‍വയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അരുതാത്ത സാഹചര്യത്തില്‍ മകളെയും ജോലിക്കാരനെയും ഒരുമിച്ചു കണ്ടതില്‍ കുപിതനായ രാജേഷ് ഇരുവരെയും കൊല്ലുകായിരുന്നെന്നാരോപിച്ച് നോയ്ഡ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് നോയ്ഡ പൊലീസിന്റെ നിലപാട് വിവാദമായതിനെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ രാജേഷല്ല കുറ്റക്കാരനെന്ന് പറഞ്ഞ് തല്‍വാര്‍ ദമ്പതികളുടെ ദന്തല്‍ ക്ലിനിക്കിലെ കംപൗണ്ടര്‍ കൃഷ്ണനെയും ഇയാളുടെ സഹായികളെയും അറസ്റ്റ് ചെയ്തു. ഇതും വിവാദമായതോടെ കേസ് മറ്റൊരു സിബിഐക്ക് ഏല്‍പ്പിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നും എന്നാല്‍ അത് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്നും കാട്ടി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
<center><iframe width="100%" height="360" src="//www.youtube.com/embed/AmzMgxgGZco?feature=player_embedded" frameborder="0" allowfullscreen></iframe></center>

English summary
A special CBI court on Monday convicted dentist Rajesh Tawlar and his wife Nupur Talwar of killing their daughter Aarushi and servant Hemraj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X