ചലച്ചിത്ര താരം തമന്ന ഭാട്ടിയക്ക് കൊവിഡ്-19; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
ബെംഗ്‌ളൂരു: തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധക്ക് പിന്നാലെ ഇവരെ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.
ഒരു വെബ്‌സീരീസിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഹൈദരാബാദിലേക്ക് പോയത്. തുടര്‍ന്ന് ചില കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായതോടെ കൊവിഡ് പരിശോധന നടത്തുകയായിരുന്നു.

തമന്നയുടെ മതാപിതാക്കള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആഗസ്റ്റ് 27 നായിരുന്നു സന്തോഷ് ഭാട്ടിയക്കും. രജനി ഭാട്ടിയക്കും കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് തമന്നയുടെ ഫലം നെഗറ്റീവായിരുന്നു. നിലവില്‍ തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Recommended Video
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam


Click it and Unblock the Notifications