കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല അജിത് ബിജെപിയിലേക്കില്ല, മോദിയുമായി കൂടിക്കാഴ്ചയും നടത്തില്ല

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: തമിഴ് ആരാധകരുടെ തല അജിത്തിനെ രാഷ്ട്രീയത്തിലേക്കിറക്കി കളിക്കാനുള്ള സംസ്ഥാന ബിജെപി ഘടകത്തിന്റെ ശ്രമം പാളി. അജിത് ഒരു കാരണവശാലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നാണ് പറയുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി അജിത്തിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിക്ക് അത് വലിയ ഗുണം ചെയ്യുമെന്ന കണക്കുക്കൂട്ടലായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അജിത് കൂടിക്കാഴ്ച നടത്തുമെന്നുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, അജിത് ബിജെപിയിലേക്കുമില്ല, മോദിയുമായി കൂടിക്കാഴ്ച നടത്തുകയുമില്ല. ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് അജിത്തിന്റെ ഔദ്യോഗിക വക്താവ് തന്നെയാണ് പറഞ്ഞത്.

തല രാഷ്ട്രീയത്തിലേക്കില്ല

തല രാഷ്ട്രീയത്തിലേക്കില്ല

അജിത് ഒരു കാരണവശാലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നാണ് പറയുന്നത്. അജിത്തിനെ രാഷ്ട്രീയത്തിലേക്കിറക്കി കളിക്കാനുള്ള സംസ്ഥാന ബിജെപി ഘടകത്തിന്റെ ശ്രമം പാളി.

മോദിയുമായി കൂടിക്കാഴ്ച നടത്തില്ല

മോദിയുമായി കൂടിക്കാഴ്ച നടത്തില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അജിത് കൂടിക്കാഴ്ച നടത്തുമെന്നുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, അജിത് ബിജെപിയിലേക്കുമില്ല, മോദിയുമായി കൂടിക്കാഴ്ച നടത്തുകയുമില്ല. അജിത്തിന്റെ ഔദ്യോഗിക വക്താവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടിസ്ഥാനരഹിതമായ വാര്‍ത്ത

അടിസ്ഥാനരഹിതമായ വാര്‍ത്ത

അജിത് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ആരാധകര്‍ ഇതൊന്നും വിശ്വസിക്കരുതെന്നും അജിത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.

ആരാധക ലക്ഷം

ആരാധക ലക്ഷം

രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് അജിത്. ഇതു മുതലെടുത്താണ് ബിജെപി ഒരു ശ്രമം നടത്തിയതെന്നാണ് പറയുന്നത്.

താല്‍പ്പര്യമില്ല

താല്‍പ്പര്യമില്ല

രാഷ്ട്രീയത്തോട് അജിത്തിന് ഒരു താല്‍പര്യവുമില്ലെന്നാണ് പറയുന്നത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാകാം ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചതെന്നും അജിത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക്

താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക്

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിപ്പോള്‍ കൂടി വരികയാണ്. തമിഴകത്തും ഇത്തരം അവസ്ഥകള്‍ തന്നെയാണ്. എംജി ആര്‍, വിജയകാന്ത്, മുഖ്യമന്ത്രി ജയലളിത, ശരത് കുമാര്‍ തുടങ്ങിയവരെല്ലാം സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങിയവരാണ്.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Tamil actor ajith known as thala in industry said he would never join politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X