ലോക്ക് ഡൗണില്‍ അനധികൃത മദ്യവില്‍ന; സിനിമ താരം അറസ്റ്റില്‍... സംവിധായകന്റെ പ്രതികരണവും
ചെന്നൈ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യമെമ്പാടും മദ്യം കിട്ടാത്ത സ്ഥിതിയാണ്. മേഖാലയ പോലുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനിടെ അഞ്ച് ദിവസത്തേക്ക് മദ്യലഭ്യത ഉറപ്പാക്കിയിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നും ഒരു തുള്ളി മദ്യം കിട്ടാനില്ല.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിന്ന് ബീവറേജസ് ഷോപ്പുകളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപനം വന്നതോടെ അതും അവസാനിപ്പിച്ചു. കേരളത്തിന് മുമ്പേ മദ്യവില്‍പന അവസാനിപ്പിച്ച സംസ്ഥാനമാണ് തമിഴ്‌നാട്.
തമിഴ്‌നാട്ടില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ഒരു സിനിമതാരം തന്നെ അനധികൃത മദ്യവില്‍പനയ്ക്ക് പിടിയിലായി. വിശദാംശങ്ങള്‍...

റിസ്വാന്‍ പിടിയില്‍
തമിഴ് സിനിമ താരം റിസ്വാന്‍ ആണ് പോലീസിന്റെ പിടിയില്‍ ആയത്. അധികൃത മദ്യവില്‍പനയ്ക്കാണ് അറസ്റ്റ്. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു മദ്യ വില്‍പന. അറുപതില്‍ ഏറെ കുപ്പികളാണ് ഇയാളുടെ കൈയ്യില്‍ നിന്ന് പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ്രൗപതിയിലെ താരം
2020 ല്‍ പുറത്തിറങ്ങിയ ദ്രൗപതി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച ആളാണ് റിസ്വാന്‍. റിച്ചാര്‍ഡ് റിഷിയും ഷീല രാജ്കുമാറും പ്രധാന റോളുകളില്‍ എത്തിയ സിനിമയുടെ സംവിധായകന്‍ മോഹന്‍ ജി ആണ്. ക്രൗഡ് ഫണ്ടിങ്ങിലൂടെ ആയിരുന്നു സിനിമ നിര്‍മിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.
|
സംവിധായകന്‍ തള്ളിപ്പറഞ്ഞു
സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥയാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. സിനിമയില്‍ അഭിനയിച്ച വ്യക്തിയെ ഇത്തരം ഒരു കേസില്‍ അറസ്റ്റ് ചെയ്തത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഒടുവില്‍ സംവിധായകന്‍ മോഹന്‍ ജി തന്നെ ട്വിറ്ററില്‍ പരസ്യമായി രംഗത്തെത്തി.
ചെയ്ത കാര്യങ്ങള്‍ക്കുള്ള ശിക്ഷ റിസ്വാന്‍ തന്നെ അനുഭവിക്കട്ടെ. എന്തായാലും റിസ്വാനെ പോലെ ഒരാളില്‍ നിന്ന് ഇത്തരം ഒരു കാര്യം പ്രതീക്ഷിച്ചില്ല എന്നും മോഹന്‍ പ്രതികരിച്ചു.

മദ്യലഭ്യത പ്രശ്‌നം
രാജ്യമെമ്പാടും മദ്യലഭ്യത വലിയ പ്രശ്‌നമായിരിക്കുകയാണ്. കേരളത്തില്‍ മദ്യം കിട്ടാത്തതിന്റെ പേരില്‍ ചിലര്‍ ആത്മഹത്യ ചെയ്യുക വരെ ഉണ്ടായി. സര്‍ക്കാരുകള്‍ക്ക് വലിയ തോതില്‍ വരുമാന നഷ്ടവും ഉണ്ടാക്കുന്നുണ്ട്. പലയിടത്തും വ്യാജമദ്യ നിര്‍മാണവും പൊടിപൊടിക്കുകയാണ്.












Click it and Unblock the Notifications