• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ തമിഴ് നടന്‍ എന്ന് നടി മീര മിഥുന്‍

  • By Desk

ചെന്നൈ: കേരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ തമിഴ്‌നടനും കുടുംബത്തിനും പങ്കുണ്ടെന്ന് നടി മീര മിഥുന്‍. നടന്‍ സൂര്യയും കുടുംബവും സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുകയാണെന്നും നടി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് നടിയുടെ ആരോപണം. അഗരം എന്ന സംഘടനയുടെ മറവിലാണ് കള്ളപ്പണം വെളുപ്പിക്കുന്നത് എന്നും നടി പറയുന്നു. എന്നാല്‍ തന്റെ ആരോപണത്തിന് തെളിവായി നടി പ്രത്യേകിച്ച് ഒന്നും എടുത്തു പറഞ്ഞില്ല.

പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അടുത്തിടെ നിരവധി തവണ മാധ്യമങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് മീര മിഥുന്‍. നേരത്തെ വിജയ്, രജനികാന്ത് എന്നിവര്‍ക്കെതിരെയും അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍ അവര്‍ നടത്തിയിരുന്നു. നടി തൃഷക്കെതരെയും അവര്‍ രംഗത്തുവന്നിരുന്നു. തനിക്ക് കിട്ടേണ്ട അവസരങ്ങള്‍ തൃഷ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം.

വിജയ്ക്കും സൂര്യക്കുമെതിരെ ആരോപണം ഉന്നയിച്ചതോടെ അവരുടെ ആരാധകര്‍ നടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ആരാധകരെ ഉപയോഗിച്ച് തനിക്കെതരെ ആക്രമണം നടത്തുകയാണ് വിജയ് ചെയ്യുന്നത് എന്നും മീര മിഥുന്‍ ആരോപിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സൂര്യയും വിജയുമാണ് ഉത്തരവാദികള്‍ എന്നും മീര മിഥുന്‍ പറയുന്നു.

അയോധ്യ കഴിഞ്ഞു; ഇനി കാശിയും മഥുരയും പിടിക്കും, ബിജെപി നേതാവ് വിനയ് കത്യാര്‍ പറയുന്നു

പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കലാപം; നിരവധി വീടുകളും വാഹനങ്ങളും കത്തിച്ചു, ഒരു മരണം, കൂട്ട അറസ്റ്റ്

English summary
Tamil actor behind Kerala gold smuggling case: Actress Meera Mithun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more