Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ പീഡിപ്പിക്കുന്നെന്ന് നടന്‍ കൃഷ്ണകുമാര്‍, വിവാഹമോചനം വേണം!

ചെന്നൈ: ഭാര്യ ഹേമലത രഘുനാഥന്‍ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി പ്രമുഖ തമിഴ് നടന്‍ കൃഷ്ണകുമാര്‍ കുടുംബകോടതിയില്‍. ഭാര്യ മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കുകയാണ്. ഇനിയും ഈ നിലയില്‍ ഒത്തുപോകാന്‍ പറ്റില്ല. ചെന്നൈയിലെ കുടുംബക്കോടതിയെ ആണ് കൃഷ്ണകുമാര്‍ വിവാഹമോചനത്തിനായി സമീപിച്ചിരിക്കുന്നത്.

2014 ഫെബ്രുവരി മാസത്തിലാണ് കൃഷ്ണകുമാര്‍ ഹേമലതയെ വിവാഹം ചെയ്തത്. വിവാഹത്തിന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഭാര്യ പീഡനം തുടങ്ങി എന്നാണ് നടന്‍ ആരോപിക്കുന്നത്. കൂട്ടുകുടുംബമാണ് തന്റേത്. എന്നാല്‍ ഹേമലതയ്ക്ക് കുടുംബവുമായി ഒത്തുപോകാന്‍ പറ്റിയില്ല. ഭാര്യ എന്ന നിലയിലുള്ള കടമകള്‍ പോലും ചെയ്യാന്‍ ഹേമതല തയ്യാറായില്ല എന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തുന്നു.

krishna-kumar1

തന്റെ വീട്ടുകാരുമായി ഹേമലതയ്ക്ക് ഒത്തുപോകാന്‍ പറ്റാതായതോടെ തങ്ങള്‍ വേറെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ അതുകൊണ്ടും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കുകള്‍ ഉണ്ടാക്കുന്നു. ഒരു നടനായ തന്റെ പ്രൊഫഷന് പോലും ഹേമലത കാരണം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞു.

ഒരിക്കല്‍ ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം ഭര്‍ത്താവാണ് അത് ചെയ്തത് എന്ന് വരെ ഹേമതല മറ്റുള്ളവരോട് പറഞ്ഞിരുന്നത്രെ. ശാരീരികവും മാനസികവമായി ഭാര്യ പീഡിപ്പിക്കുകയാണ്. ഇനിയും ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ല. അതേസമയം, കൃഷ്ണകുമാര്‍ തന്നെ പീഡിപ്പിക്കുന്നതായി ഭാര്യ ഹേമലത നേരത്തെ ആരോപണം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+