Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധന പീഡനം: സിനിമാതാരത്തിനെതിരെ പോലീസ് കേസ്

മേട്ടുപ്പാളയം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിച്ച ചലച്ചിത്രതാരത്തിനെതിരെ കേസ്. മേട്ടുപ്പാളയം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തമിഴ് സിനിമാതാരമായ കൃഷ്ണയാണ് അറസ്റ്റിലായത്. ഭാര്യ ഹേമലതയുടെ പരാതിയിലാണ് നടപടി. സ്ത്രീധനത്തിന്റെ പേരില്‍ നടന്‍ ശാരീരികമായി പീഡിപ്പിയ്ക്കുന്നു എന്നാണ് പരാതിയിലുള്ളത്.

ഫേസ്ബുക്ക് വഴി

ഫേസ്ബുക്ക് വഴി

ഫേസ്ബുക്ക് വഴിയാണ് ഹേമലത സിനിമതാരമായ കൃഷ്ണയെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം വളര്‍ന്ന് പ്രണയമായി. ഒടുവില്‍ 2014 ഫെബ്രുവരിയില്‍ ഇരുവരും വിവാഹം കഴിയ്ക്കുകയും ചെയ്തു.

സ്ത്രീധനം

സ്ത്രീധനം

300 സ്വര്‍ണ നാണയങ്ങളായിരുന്നത്രെ കൃഷ്ണയുടെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 118 എണ്ണം നല്‍കാനെ ഹേമലതയുടെ കുടുംബത്തിന് കഴിഞ്ഞുള്ളൂ. ബാക്കി പിന്നീട് നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.

പ്രശ്‌നം തുടങ്ങി

പ്രശ്‌നം തുടങ്ങി

എന്നാല്‍ ബാക്കി സ്ത്രീധനം പറഞ്ഞ സമയത്ത് കൊടുക്കാന്‍ കഴിയാതെയിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

കോടമ്പാക്കത്ത് നിന്ന്

കോടമ്പാക്കത്ത് നിന്ന്

ആദ്യം കോടാമ്പാക്കത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് ചെന്നൈയിലെ ടി നഗറിലേയ്ക്ക് മാറി.

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍

എന്‍ജിനീയറിംഗ് ബിരുദധാരിയായ ഹേമലത ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഓഫീസില്‍ പോകാന്‍ ആദ്യം കാര്‍ വാങ്ങി നല്‍കിയ കൃഷ്ണ പിന്നീട് അത് ഉപയോഗിക്കാതെ ബസ്സില്‍ പോകാനും തന്നോട് പറഞ്ഞതായി ഹേമലതയുടെ പരാതിയിലുണ്ട്

മാതാപിതാക്കളും

മാതാപിതാക്കളും

കൃഷ്ണയുടെ പിതാവ് ശേഖര്‍ സിനിമാ നിര്‍മാതാവാണ്. പിതാവുംമാതാവ് മധുബാലയും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പരാതിയിലുണ്ട്.

അവിഹിത ബന്ധം

അവിഹിത ബന്ധം

കൃഷ്ണയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടെന്നും ഹേമലത ആരോപിയ്ക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദ്ദനം ഏറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

വിവാഹ മോചനം

വിവാഹ മോചനം

എന്തായാലും വിഷയം സങ്കീര്‍ണമാണ്. കഴിഞ്ഞ ജൂലായ് മാസത്തില്‍ കൃഷ്ണ ഹേമലതയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

കൃഷ്ണയുടെ സിനിമകള്‍

കൃഷ്ണയുടെ സിനിമകള്‍

യാച്ചന്‍, കഴുഗു എന്നീ സിനിമകളിലാണ് കൃഷ്ണ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+