ടെലിവിഷന്‍ ആരാധകര്‍ ഞെട്ടലോടെ...സീരിയല്‍ താരം ആത്മഹത്യ ചെയ്തു, കടബാധ്യതയെന്ന് റിപ്പോര്‍ട്ട്
തമിഴ് ടെലിവിഷന്‍ താരം പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. സുമംഗലി എന്ന ടെലിവിഷന്‍ സീരിയലില്‍ പ്രധാനം വേഷം ചെയ്യുന്ന പ്രദീപ് ഹൈദരാബാദിലെ പുപ്പലഗൗഡ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുംബൈ: തമിഴ് ടെലിവിഷന്‍ താരം പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. സുമംഗലി എന്ന ടെലിവിഷന്‍ സീരിയലില്‍ പ്രധാനം വേഷം ചെയ്യുന്ന പ്രദീപ് ഹൈദരാബാദിലെ പുപ്പലഗൗഡ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൂങ്ങി മരിച്ച നിലയില്‍
കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം.

ഭാര്യയും സുഹൃത്തും
ഭാര്യയും സുഹൃത്തുമാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദീപിന്റെ കുടുംബവും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആരാധകര്‍ ഞെട്ടലോടെ
പ്രദീപിന്റെ മരണ വാര്‍ത്ത കേട്ട് ഞെട്ടിതരിച്ചിരിക്കുകയാണ് പ്രേക്ഷക ലോകം. ടെലിവിഷന്‍ നടി പവാനി റെഡിയെയാണ് നടന്‍ വിവാഹം കഴിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.

പ്രദീപ്-സീരിയല്‍
സപ്ത മന്ത്രിക, അഗ്നിപൂവലു, അരുഗുരു പതിവ്രതലു തുടങ്ങിയവയാണ് പ്രദീപിന്റെ പ്രധാനപ്പെട്ട സിനിമകള്‍. കടബാധ്യതയാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications